---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് താഴെ ചമ്പാട്  നടപ്പിലാക്കുന്ന മുണ്ടോളി താഴെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു ; 70 വീട്ടുകാർക്ക് കുടിവെള്ളമെത്തും"
english_title: "Panoor Block Panchayat below Mundoli drinking water project implemented by Champad becomes a reality;70 households will get drinking water"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185769/panoor-block-panchayat-below-mundoli-drinking-water-project-implemented-by-champad-becomes-a-reality70-households-will-get-drinking-water"
published_at: "2024-02-19T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d358dfa7cde_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് താഴെ ചമ്പാട്  നടപ്പിലാക്കുന്ന മുണ്ടോളി താഴെ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു ; 70 വീട്ടുകാർക്ക് കുടിവെള്ളമെത്തും

> **Lead Summary:** **പാനൂർ :**മുമ്പെങ്ങുമില്ലാത്ത വിധം വേനൽ കടുക്കാൻ തുടങ്ങിയതോടെയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുണ്ടോളി താഴെ കുടിവെള്ള പദ്ധതിക്ക് 2022 ൽ തുടക്കം കുറിച്ചത്. കൂറ്റൻ ടാങ്കും, കിണറും, പമ്പിംഗ് സ്റ്റേഷനുമെല്ലാം തയ്യാറായിക്കഴിഞ്ഞു. 18,00,000 രൂപയാണ് കുടിവെള്ള പദ്ധതിക്കായി നീക്കിവച്ചത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ ഇടപെടലിനെ തുടർന്ന് രണ്ടിടത്തായി സ്ഥലങ്ങൾ കണ്ടെത്തി.

## Article Content

**പാനൂർ :**മുമ്പെങ്ങുമില്ലാത്ത വിധം വേനൽ കടുക്കാൻ തുടങ്ങിയതോടെയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുണ്ടോളി താഴെ കുടിവെള്ള പദ്ധതിക്ക് 2022 ൽ തുടക്കം കുറിച്ചത്. കൂറ്റൻ ടാങ്കും, കിണറും, പമ്പിംഗ് സ്റ്റേഷനുമെല്ലാം തയ്യാറായിക്കഴിഞ്ഞു. 18,00,000 രൂപയാണ് കുടിവെള്ള പദ്ധതിക്കായി നീക്കിവച്ചത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ്റെ ഇടപെടലിനെ തുടർന്ന് രണ്ടിടത്തായി സ്ഥലങ്ങൾ കണ്ടെത്തി.

ചന്ത്രോത്ത് രവീന്ദ്രൻ പിതാവിൻ്റെ സ്മരണക്കായി സൗജന്യമായി ചമ്പാട് മൂർത്ത കാട്ടിൽ നൽകിയ ഒരു സെൻ്റ് സ്ഥലത്ത് ടാങ്കും, മനയത്ത് സിഎം മുസ്തഫ സൗജന്യമായി നൽകിയ ഒന്നര സെൻ്റ് സ്ഥലത്ത് കിണറും, പമ്പ് ഹൗസും പണിയുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിണർ നിർമ്മിച്ചത്. 2,3 വാർഡുകളിലെ 70 ഓളം വീട്ടുകാർക്ക് ഗുണം ലഭിക്കുമെന്ന് പദ്ധതിക്ക് മുൻകൈയെടുത്ത ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ പറഞ്ഞു.

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ നിർവഹിക്കും. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ഡി തോമസ് എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185769/panoor-block-panchayat-below-mundoli-drinking-water-project-implemented-by-champad-becomes-a-reality70-households-will-get-drinking-water)