---
title: "#Kappa |  വധശ്രമക്കേസിലടക്കം പ്രതികൾ ; പാനൂരിൽ 3 ബിജെപി പ്രവർത്തകർക്ക് കാപ്പ ചുമത്തി"
english_title: "Accused including the attempted murder case;Kappa has been imposed on 3 BJP workers in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185734/accused-including-the-attempted-murder-casekappa-has-been-imposed-on-3-bjp-workers-in-panur"
published_at: "2024-02-19T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d31cedca4b5_Untitled-4_copy.jpg"
keywords: []
---

# #Kappa |  വധശ്രമക്കേസിലടക്കം പ്രതികൾ ; പാനൂരിൽ 3 ബിജെപി പ്രവർത്തകർക്ക് കാപ്പ ചുമത്തി

> **Lead Summary:** **പാനൂർ: ** പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ കാപ്പ. വളള്യായിലെ എലിപ്പില്ലി ഷാജി എന്ന മുത്തു , കൃഷ്ണാ നിവാസിൽ ഷിഗിൽ , പാത്തിപ്പാലം കല്ലിൽ താഴയിൽ നിധിൻ എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതിൽ ഷാജി 6 മാസം പോലീസ് സ്റ്റേഷനിൽ ഒപ്പിടണം എന്ന തീരുമാനമാണ് കാപ്പ ബോർഡിൻ്റേതെന്ന് പാനൂർ പോലീസ് പറഞ്ഞു. കേസിൻ്റെ എണ്ണവും സ്വഭാവവും പരിഗണിച്ചാണ് ഇളവ്.

## Article Content

**പാനൂർ: ** പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ കാപ്പ. വളള്യായിലെ എലിപ്പില്ലി ഷാജി എന്ന മുത്തു , കൃഷ്ണാ നിവാസിൽ ഷിഗിൽ , പാത്തിപ്പാലം കല്ലിൽ താഴയിൽ നിധിൻ എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതിൽ ഷാജി 6 മാസം പോലീസ് സ്റ്റേഷനിൽ ഒപ്പിടണം എന്ന തീരുമാനമാണ് കാപ്പ ബോർഡിൻ്റേതെന്ന് പാനൂർ പോലീസ് പറഞ്ഞു. കേസിൻ്റെ എണ്ണവും സ്വഭാവവും പരിഗണിച്ചാണ് ഇളവ്.

മറ്റ് രണ്ടു പേരെയും 6 മാസത്തേക്ക് നാടുകടത്തിയുമാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 23 ന് ബി ജെ പി പ്രവർത്തകനായ ഇരുമ്പൻ സജീവനെ വധിക്കാൻ ശ്രമിച്ച കേസിലും ഇവർ പ്രതികളാണ്. വള്ള്യായിക്കുന്നിലെ ക്വാറിയിൽ ലോറിയിൽ വിശ്രമിക്കുമ്പോൾ ഓട്ടോയിലെത്തിയ പ്രതികൾ അക്രമിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185734/accused-including-the-attempted-murder-casekappa-has-been-imposed-on-3-bjp-workers-in-panur)