---
title: "വടകരയിൽ 128 കിലോ പടക്കം പോലീസ് പിടികൂടി"
english_title: "Police seized 128 kg of firecrackers in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185732/police-seized-128-kg-of-firecrackers-in-vadakara"
published_at: "2024-02-19T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d319ba981ce_download_(7).jpg"
keywords: []
---

# വടകരയിൽ 128 കിലോ പടക്കം പോലീസ് പിടികൂടി

> **Lead Summary:** ** **ശിവകാശിയിൽ നിന്ന്‌ മിനിലോറിയിൽ കടത്തുകയായിരുന്ന 128 കിലോ പടക്കം വടകര എസ്.ഐ. കെ. മുരളീധരന്റെ നേതൃത്വത്തിൽ പിടികൂടി. ലൈസൻസില്ലാതെ പടക്കം സൂക്ഷിച്ചതിനും കടത്തിയതിനുമാണ് പോലീസ് കേസെടുത്തത്. ലോറി ഡ്രൈവർ ഈറോഡ് സ്വദേശി യാസീനെ പോലീസ് അറസ്റ്റുചെയ്തു.

## Article Content

** **ശിവകാശിയിൽ നിന്ന്‌ മിനിലോറിയിൽ കടത്തുകയായിരുന്ന 128 കിലോ പടക്കം വടകര എസ്.ഐ. കെ. മുരളീധരന്റെ നേതൃത്വത്തിൽ പിടികൂടി. ലൈസൻസില്ലാതെ പടക്കം സൂക്ഷിച്ചതിനും കടത്തിയതിനുമാണ് പോലീസ് കേസെടുത്തത്. ലോറി ഡ്രൈവർ ഈറോഡ് സ്വദേശി യാസീനെ പോലീസ് അറസ്റ്റുചെയ്തു.

ദേശീയപാതയിൽ വാഹനപരിശോധന നടത്തവേ കരിമ്പനപ്പാലത്തിനു സമീപത്തുനിന്നാണ് വാഹനം പിടിച്ചത്. തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഡ്രൈവർ നൽകിയ മൊഴി. വടകര കരിമ്പനപ്പാലത്തെ നോവ പാഴ്സൽ സർവീസിൽ ഇറക്കാൻ ശ്രമിക്കുമ്പോഴാണ് ഇവ പിടികൂടിയത്.

ശിവകാശിയിലെ കണ്ണൻ ക്രേക്കേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നുള്ള പടക്കമാണ് പാഴ്സൽ വാഹനത്തിൽ എത്തിയത്. 2 കാർട്ടൻ പടക്കമാണ് വടകരയിൽ ഇറക്കാനിരുന്നത്. വാഹനം പടക്കം സഹിതം പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185732/police-seized-128-kg-of-firecrackers-in-vadakara)