---
title: "മേരി ഇപ്പോഴും കാണാമറയത്ത് ;  തിരുവനന്തപുരത്ത് കാണാതായ 2 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം "
english_title: "Mary is still out of sight;The search for the missing 2-year-old girl in Thiruvananthapuram is intense"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185651/mary-is-still-out-of-sightthe-search-for-the-missing-2-year-old-girl-in-thiruvananthapuram-is-intense"
published_at: "2024-02-19T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2e26048085_Untitled-2_copy.jpg"
keywords: []
---

# മേരി ഇപ്പോഴും കാണാമറയത്ത് ;  തിരുവനന്തപുരത്ത് കാണാതായ 2 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം 

> **Lead Summary:** തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

## Article Content

തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാർ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെൺകുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

റോഡരികിൽ കഴിയുന്ന നാടോടി ദമ്പതിമാരായ അമർദീപ് - റബീന ദേവിയുടെ മകൾ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികിൽ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവർ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോൾ സ്കൂട്ടറിൽ രണ്ടുപേർ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാർ പറയുന്നത്. തിരുവനന്തപുരം പേട്ടയിൽ റോഡരികിൽ വർഷങ്ങളായി ഇവർ തമ്പടിച്ചു താമസിച്ചുവരികയായിരുന്നു. ദീർഘകാലമായി ഹൈദരാബാദിലായിരുന്ന ഇവർ ഏതാനും വർഷംമുൻപ് കേരളത്തിലെത്തുകയായിരുന്നു.

മൂന്ന് ആൺകുട്ടികളടക്കം നാലുകുട്ടികളാണ് ഇവർക്ക്. പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9497990008, 04712501801 എന്ന നമ്പറിൽ അറിയിക്കുക.

രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്ഐആറിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍ 9497 947107 9497960113 9497 980015 9497996988

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185651/mary-is-still-out-of-sightthe-search-for-the-missing-2-year-old-girl-in-thiruvananthapuram-is-intense)