---
title: "പൈതൃക നഗരിക്ക് കാഴ്ചകളുടെ വർണവസന്തമൊരുക്കാൻ തലശേരി കാർണിവൽ മാർച്ച്‌ ഒന്ന്‌ മുതൽ"
english_title: "Thalassery Carnival from March 1 to make the heritage city a colorful spectacle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185645/thalassery-carnival-from-march-1-to-make-the-heritage-city-a-colorful-spectacle"
published_at: "2024-02-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2dc39e796f_download_(1).jpg"
keywords: []
---

# പൈതൃക നഗരിക്ക് കാഴ്ചകളുടെ വർണവസന്തമൊരുക്കാൻ തലശേരി കാർണിവൽ മാർച്ച്‌ ഒന്ന്‌ മുതൽ

> **Lead Summary:** ***തലശേരി ***തലശേരി നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള തലശേരി കാർണിവൽ മാർച്ച്‌ ഒന്ന്‌ മുതൽ ഏഴുവരെ. കോവിഡിന്‌ ശേഷം നടക്കുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിക്കാണ്‌ പൈതൃകനഗരം തയാറെടുക്കുന്നത്‌. തലശേരി സിറ്റി സെന്റർ, സെന്റിനറി പാർക്ക്‌, തലശേരി കോട്ട പരിസരം, കടൽപാലം പരിസരം എന്നിവിടങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. വ്യവസായ, കാർഷിക പ്രദർശനം, ടൂറിസം എക്‌സിബിഷൻ, ഫ്‌ളവർഷോ, നിയമസഭ ചരിത്ര എക്‌സിബിഷൻ, അമ്യുസ്‌മെന്റ്‌ പാർക്ക്‌, ഫുഡ്‌ഫെസ്‌റ്റിവൽ, സെമിനാറുകൾ എന്നിവയുമുണ്ടാവും.

## Article Content

***തലശേരി ***തലശേരി നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള തലശേരി കാർണിവൽ മാർച്ച്‌ ഒന്ന്‌ മുതൽ ഏഴുവരെ. കോവിഡിന്‌ ശേഷം നടക്കുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിക്കാണ്‌ പൈതൃകനഗരം തയാറെടുക്കുന്നത്‌. തലശേരി സിറ്റി സെന്റർ, സെന്റിനറി പാർക്ക്‌, തലശേരി കോട്ട പരിസരം, കടൽപാലം പരിസരം എന്നിവിടങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. വ്യവസായ, കാർഷിക പ്രദർശനം, ടൂറിസം എക്‌സിബിഷൻ, ഫ്‌ളവർഷോ, നിയമസഭ ചരിത്ര എക്‌സിബിഷൻ, അമ്യുസ്‌മെന്റ്‌ പാർക്ക്‌, ഫുഡ്‌ഫെസ്‌റ്റിവൽ, സെമിനാറുകൾ എന്നിവയുമുണ്ടാവും.

സിറ്റിസെന്റർ മുതൽ പുതിയബസ്‌ സ്‌റ്റാന്റ്‌ വരെ ലൈറ്റ്‌ ഷോ ഒരുക്കും. വ്യാപാരികളുടെ നേതൃത്വത്തിൽ മാർ്ച്ച്‌ ഒന്ന്‌മുതൽ ആഗസ്‌ത്‌ ഒന്ന്‌ വരെ വ്യാപാരോത്സവവുമുണ്ട്‌. പഴയബസ്‌സ്‌റ്റാന്റ്‌ ജൂബിലി ഷോപ്പിങ്ങ്‌ കോംപ്ലക്‌സിന്‌ സമീപമാവും മുഖ്യവേദി. ഏഴുദിവസവും ചലച്ചിത്രപിന്നണിഗായകരടക്കം അണിനിരക്കുന്ന സംഗീതവിരുന്നുമുണ്ട്‌.

പ്രോഗ്രാം കമ്മിറ്റി ചേർന്ന്‌ പരിപാടികൾക്ക്‌ അന്തിമരൂപം നൽകി. കെ കെ മാരാർ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ എം ജമുനറാണി, വൈസ്‌ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. സി കെ രമേശൻ സ്വാഗതം പറഞ്ഞു. വിവിധ സബ്‌കമ്മിറ്റികൾ യോഗം ചേർന്ന്‌ പ്രവർത്തനം വിലയിരുത്തി. തലശേരി ഇതേവരെ കാണാത്ത വമ്പൻ ആഘോഷത്തിനാണ്‌ നഗരം വേദിയാവുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185645/thalassery-carnival-from-march-1-to-make-the-heritage-city-a-colorful-spectacle)