---
title: "പാനൂരിൽ  വിവാഹ വീട്ടിൽ നിന്നും വരൻ്റെ സഹോദരനെ ഒരു സംഘം  വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു ; പ്രതികൾക്ക് പിന്നാലെ പൊലീസ്."
english_title: "A gang called the groom's brother out of the matrimonial home in Panur and assaulted him;Police are after the accused."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185584/a-gang-called-the-grooms-brother-out-of-the-matrimonial-home-in-panur-and-assaulted-himpolice-are-after-the-accused"
published_at: "2024-02-18T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d23a1c6fe44_Untitled-7_copy.jpg"
keywords: []
---

# പാനൂരിൽ  വിവാഹ വീട്ടിൽ നിന്നും വരൻ്റെ സഹോദരനെ ഒരു സംഘം  വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു ; പ്രതികൾക്ക് പിന്നാലെ പൊലീസ്.

> **Lead Summary:** ***മനേക്കര: ***പാനൂർ സ്റ്റേഷൻ പരിധിയിൽ പെട്ട മനേക്കരയിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്നും സ്ഥലത്തെത്തിയ വരൻ്റെ സഹോദരനാണ് അക്രമത്തിനിരയായത്. വിവാഹ ശേഷം വീട്ടിൽ വിരുന്നു സത്ക്കാര ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ഒരു സംഘം സ്ഥലത്തെത്തി വരൻ്റെ സഹോദരനെ വിളിച്ചിറക്കികൊണ്ടു പോയത്.

## Article Content

***മനേക്കര: ***പാനൂർ സ്റ്റേഷൻ പരിധിയിൽ പെട്ട മനേക്കരയിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ നിന്നും സ്ഥലത്തെത്തിയ വരൻ്റെ സഹോദരനാണ് അക്രമത്തിനിരയായത്. വിവാഹ ശേഷം വീട്ടിൽ വിരുന്നു സത്ക്കാര ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ഒരു സംഘം സ്ഥലത്തെത്തി വരൻ്റെ സഹോദരനെ വിളിച്ചിറക്കികൊണ്ടു പോയത്.

സുഹൃത്തുക്കളാകാമെന്നാണ് മറ്റുള്ളവർ കരുതിയതത്രെ. പിന്നീടാണ് അക്രമമരങ്ങേറിയത്. നിലവിളികേട്ടെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാനൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185584/a-gang-called-the-grooms-brother-out-of-the-matrimonial-home-in-panur-and-assaulted-himpolice-are-after-the-accused)