---
title: "വടകരയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മനേക്കര സ്വദേശിനിക്ക് ദാരുണാന്ത്യം ; കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ"
english_title: "Manekkara native met a tragic end after being hit by a car while crossing the road while getting off the bus in Vadakara;Granddaughter is in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185578/manekkara-native-met-a-tragic-end-after-being-hit-by-a-car-while-crossing-the-road-while-getting-off-the-bus-in-vadakaragranddaughter-is-in-critical-condition"
published_at: "2024-02-18T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d232749b778_Untitled-6_copy.jpg"
keywords: []
---

# വടകരയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മനേക്കര സ്വദേശിനിക്ക് ദാരുണാന്ത്യം ; കൊച്ചുമകൾ ഗുരുതരാവസ്ഥയിൽ

> **Lead Summary:** മനേക്കര: മനേക്കര ഇ.എം.എസ് വായനശാലക്ക് സമീപം പുത്തലത്ത് ബേബിയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂരിൽ നിന്നും വടകരയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു.

## Article Content

മനേക്കര: മനേക്കര ഇ.എം.എസ് വായനശാലക്ക് സമീപം പുത്തലത്ത് ബേബിയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂരിൽ നിന്നും വടകരയിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് മരണം. കൂടെയുണ്ടായിരുന്ന കൊച്ചുമകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യയാണ് ബേബി. മക്കൾ : സ്മിത, സ്മിതീഷ്, സ്മിജിത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185578/manekkara-native-met-a-tragic-end-after-being-hit-by-a-car-while-crossing-the-road-while-getting-off-the-bus-in-vadakaragranddaughter-is-in-critical-condition)