---
title: "കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി  പി.കെ.പ്രവീൺ ; പാനൂരിൽ നൈറ്റ് മാർച്ചുമായി ആർ.ജെ.ഡി "
english_title: "RJD state general secretary PK Praveen said that the central government will have to kneel before the farmers;RJD with night march in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185479/rjd-state-general-secretary-pk-praveen-said-that-the-central-government-will-have-to-kneel-before-the-farmersrjd-with-night-march-in-panur"
published_at: "2024-02-18T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1a969927c9_Untitled-1_copy.jpg"
keywords: []
---

# കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി  പി.കെ.പ്രവീൺ ; പാനൂരിൽ നൈറ്റ് മാർച്ചുമായി ആർ.ജെ.ഡി 

> **Lead Summary:** ***പാനൂർ: ***രണ്ടാം കർഷക സമരത്തിൽ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ്‌ മാർച്ച്‌ പാനൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ.

## Article Content

***പാനൂർ: ***രണ്ടാം കർഷക സമരത്തിൽ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ്‌ മാർച്ച്‌ പാനൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ.

രാഷ്ട്രീയ യുവജതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സായന്ത്, ട്രഷറർ കെ.സിനി, മണ്ഡലം പ്രസിഡന്റ് എം.കെ രഞ്ജിത്ത്, വി.പി ആഷിൻ, കെ.അശ്വതി തുടങ്ങിയവർ സംസാരിച്ചു.

പത്മാ സ്‌ക്വയറിൽ നിന്ന് തുടങ്ങിയ പ്രകടനം പാനൂർ ബസ്സ് സ്റ്റാന്റിൽ സമാപിച്ചു. റിജീഷ് എൻ.കെ, ഷൈജു.പി, നിഖിൽലാൽ, സുനിത.വി, ദീപ്ന, ഷിജിന പ്രമോദ്, അഭിഷ, ജിതീഷ്, ജിഗീഷ്, സിബിൻ.കെ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185479/rjd-state-general-secretary-pk-praveen-said-that-the-central-government-will-have-to-kneel-before-the-farmersrjd-with-night-march-in-panur)