---
title: "നാളെ പുലർച്ചെ 5 മണിക്ക്  പയ്യാമ്പലത്തേക്ക് വരൂ... ; നടൻ റഹ്‌മാനോടൊപ്പം ഓടാം"
english_title: "Come to Payyambalam tomorrow at 5 am Let's run with actor Rahman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185391/come-to-payyambalam-tomorrow-at-5-am-lets-run-with-actor-rahman"
published_at: "2024-02-17T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0d632f3645_Untitled-3_copy.jpg"
keywords: []
---

# നാളെ പുലർച്ചെ 5 മണിക്ക്  പയ്യാമ്പലത്തേക്ക് വരൂ... ; നടൻ റഹ്‌മാനോടൊപ്പം ഓടാം

> **Lead Summary:** **കണ്ണൂർ: ** 'കൂടെവിടെ'യെന്ന സിനിമയിലൂടെ മലയാളികളുടെ സ്വപ്ന നായകനായി മാറിയ നടനാണ് റഹ്‌മാൻ. അദ്ദേഹത്തെ കാണണോ, ഒപ്പം സമയം ചെലവഴിക്ക ണോ. ഒരു തടസ്സവുമില്ലാതെ അതിന് അവസരമുണ്ട്. നാളെ ഞായറാഴ്‌ച പുലർച്ചെ പയ്യാമ്പലത്തേക്ക് വന്നാൽ മതി.

## Article Content

**കണ്ണൂർ: ** 'കൂടെവിടെ'യെന്ന സിനിമയിലൂടെ മലയാളികളുടെ സ്വപ്ന നായകനായി മാറിയ നടനാണ് റഹ്‌മാൻ. അദ്ദേഹത്തെ കാണണോ, ഒപ്പം സമയം ചെലവഴിക്ക ണോ. ഒരു തടസ്സവുമില്ലാതെ അതിന് അവസരമുണ്ട്. നാളെ ഞായറാഴ്‌ച പുലർച്ചെ പയ്യാമ്പലത്തേക്ക് വന്നാൽ മതി.

കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് ബീച്ച് റണ്ണിൻ്റെ ഫ്ളാഗ് ഓഫിനാണ് പ്രശസ്ത താരമെത്തുന്നത്. പുലർച്ചെ 5മണിക്കാണ് കൂട്ട ഓട്ടം ആരംഭിക്കുക. 2000ത്തിൽ പരം പേർ റണ്ണിൽ പങ്കെടുക്കും. ഇത്തവണ ആദ്യമായി 21 കി.മീ റൺ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബീച്ച് റണ്ണിന് ആവേശം പകരുന്നതിനും ആരോഗ്യ സംരക്ഷണത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതി നുമായി സമീർ സചിദേവ് സുംബാ മാജിക് ഗ്രൂപ്പ് നയിക്കുന്ന സുംബാ ഡാൻസ് പുലർച്ചെ 5.15ന് പയ്യാമ്പലം ഡി ടി പി സി പാർക്കിൽ തുടങ്ങും. പയ്യാമ്പലം പാർക്കിൽ നിന്ന് തുടങ്ങി പാർക്കിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.

സംഗീതജ്ഞൻ എ ആർ റഹ്‌മാൻ്റെ ഭാര്യാ സഹോദരിയുടെ ഭർത്താവായ റഹ്‌മാൻ കോഴിക്കോട് സ്വദേശിയാണ്. നിലവിൽ ചെന്നൈയിലാണ് താമസം. റഷീൻ റഹ്‌മാൻ എന്നാണ് യഥാർത്ഥ പേര്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായകനായി വേഷങ്ങൾ ചെയ്‌തിരുന്നു. 1980-90 മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർ താരങ്ങളിൽ ഒരാളാണ് റഹ്‌മാൻ. 1978 ൽ ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 'കൂടെവിടെ'യാണ് ഈ ബഹുമതി നേടിക്കൊ ടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185391/come-to-payyambalam-tomorrow-at-5-am-lets-run-with-actor-rahman)