---
title: "അങ്കം കാണാൻ, ആടിതിമിർക്കാൻ; പൊന്ന്യത്ത് അങ്കം 22 മുതൽ"
english_title: "Angam to see, to shake;From the golden number 22"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/185206/angam-to-see-to-shakefrom-the-golden-number-22"
published_at: "2024-02-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d04328f39db_65d027dc10bb1_kalari.jpg"
keywords: []
---

# അങ്കം കാണാൻ, ആടിതിമിർക്കാൻ; പൊന്ന്യത്ത് അങ്കം 22 മുതൽ

> **Lead Summary:** തലശ്ശേരി: പൊന്ന്യത്ത് ഇത്തവണ അങ്കം മാത്രമാകില്ല. അഴകേറും അത്ഭുതങ്ങളും കാത്തിരിക്കുന്നു. പൊന്ന്യം ഏഴരകണ്ടം വയലിൽ ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന പൊന്ന്യത്തങ്കത്തിൽ ഇത്തവണ കളരിയാഭ്യാസ പ്രദർശനങ്ങൾ മാത്രമാകില്ല ഓരോ ദിനവും അങ്കം കാണാൻ എത്തുന്നവർക്കായി ലോകോത്തര ബാൻഡുകളും ഏഴരകണ്ടം വയലിൽ അരങ്ങുതകർക്കാനെത്തും. ആരെയും ആകർഷിക്കുന്ന ആർട്ട്‌ ആൻഡ് ക്രാഫ്റ്റ്‌ പ്രദർശനവും ഒരുങ്ങികഴിഞ്ഞു.

## Article Content

തലശ്ശേരി: പൊന്ന്യത്ത് ഇത്തവണ അങ്കം മാത്രമാകില്ല. അഴകേറും അത്ഭുതങ്ങളും കാത്തിരിക്കുന്നു. പൊന്ന്യം ഏഴരകണ്ടം വയലിൽ ഫെബ്രുവരി 22 മുതൽ 28 വരെ നടക്കുന്ന പൊന്ന്യത്തങ്കത്തിൽ ഇത്തവണ കളരിയാഭ്യാസ പ്രദർശനങ്ങൾ മാത്രമാകില്ല ഓരോ ദിനവും അങ്കം കാണാൻ എത്തുന്നവർക്കായി ലോകോത്തര ബാൻഡുകളും ഏഴരകണ്ടം വയലിൽ അരങ്ങുതകർക്കാനെത്തും. ആരെയും ആകർഷിക്കുന്ന ആർട്ട്‌ ആൻഡ് ക്രാഫ്റ്റ്‌ പ്രദർശനവും ഒരുങ്ങികഴിഞ്ഞു.

ജോർജിയയിൽ നിന്നുള്ള കലാകാരന്മാരുൾപ്പെടെ ഏഴരകണ്ടം വയലിൽ സംഗീതവിസ്മയം തീർക്കും. ആർട്ട്‌ ആൻഡ് ക്രാഫ്റ്റ്‌ പ്രദർശനത്തിൽ വിവിധ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/185206/angam-to-see-to-shakefrom-the-golden-number-22)