---
title: "പോക്സോ കേസ് അറസ്റ്റ് വൈകുന്നു; അധ്യാപകൻ്റെ  ജാമ്യ ഹർജി തലശ്ശേരി കോടതി തള്ളി"
english_title: "POCSO casearrest is delayed;The Thalassery court rejected the teacher's bail plea"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184986/pocso-casearrest-is-delayedthe-thalassery-court-rejected-the-teachers-bail-plea"
published_at: "2024-02-16T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf0f25b7cca_Untitled-7_copy.jpg"
keywords: []
---

# പോക്സോ കേസ് അറസ്റ്റ് വൈകുന്നു; അധ്യാപകൻ്റെ  ജാമ്യ ഹർജി തലശ്ശേരി കോടതി തള്ളി

> **Lead Summary:** ***തലശ്ശേരി : ***ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് എതിരെ പോക്സോ കേസ്. ജാമ്യ ഹർജി തലശ്ശേരി കോടതി തള്ളി. തലശ്ശേരിക്കടുത്ത സർക്കാർ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് പെരിങ്ങത്തൂർ കരിയാട് സ്വദേശി ടി രാജീവനെതിരെ കേസെടുത്തത്.

## Article Content

***തലശ്ശേരി : ***ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് എതിരെ പോക്സോ കേസ്. ജാമ്യ ഹർജി തലശ്ശേരി കോടതി തള്ളി. തലശ്ശേരിക്കടുത്ത സർക്കാർ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് പെരിങ്ങത്തൂർ കരിയാട് സ്വദേശി ടി രാജീവനെതിരെ കേസെടുത്തത്.

പ്രതി കരിയാടിലെ പ്രമുഖ കോൺഗ്രസ് നേതാവിൻ്റെ സഹോദരനാണ്‌. ഈ കോൺഗ്രസ്‌ നേതാവും സുഹൃത്തുക്കളും നാട്ടുകാരായ പോലീസ്‌കാരും പ്രതിയെ ഒളിവിൽ കഴിയാൻ എല്ലാവിധ സഹായങ്ങളും നൽക ന്നതെന്ന ആരോപണമുണ്ട്. തലശ്ശേരി കോടതി ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ഹൈകോടതിയിൽ ജാമ്യം കിട്ടാൻ വേണ്ടി പോലീസ് കാത്തിരിക്കുകയാണ് എന്ന ആക്ഷേപവും നിലവിലുണ്ട്.

സാധാരണ പോക്സോ കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോൾ പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അന്വേഷിച്ച് വീട്ടിൽ പോകാൻ പോലും പൊലീസ് മടിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കോൺഗ്രസ്‌ നേതാവിന്റെ സഹോദരൻ ആയ പ്രതികളെ സഹായിക്കുന്ന കരിയാട് പ്രദേശത്തെ മുൻ കോൺഗ്രസ്‌ അനുഭാവികളായയ പോലീസ്കാർക്ക് എതിരെ സ്പെഷ്യൽ ബ്രാഞ്ച് അനേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184986/pocso-casearrest-is-delayedthe-thalassery-court-rejected-the-teachers-bail-plea)