---
title: "പാനൂരിലെ യെസ് അക്കാദമി സംഘടിപ്പിച്ച  അത് ലറ്റിക്ക 2K24 സ്പോർട്സ്  ഡേ അക്ഷരാർത്ഥത്തിൽ ശ്രദ്ധേയമായി."
english_title: "Organized by Yes Academy, Panur, the Latica 2K24 Sports Day was literally spectacular."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184960/organized-by-yes-academy-panur-the-latica-2k24-sports-day-was-literally-spectacular"
published_at: "2024-02-16T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf039ebe15c_Untitled-6_copy.jpg"
keywords: []
---

# പാനൂരിലെ യെസ് അക്കാദമി സംഘടിപ്പിച്ച  അത് ലറ്റിക്ക 2K24 സ്പോർട്സ്  ഡേ അക്ഷരാർത്ഥത്തിൽ ശ്രദ്ധേയമായി.

> **Lead Summary:** **പാനൂർ :** പാനൂരിലെ യെസ് അക്കാദമി സംഘടിപ്പിച്ച അത് ലറ്റിക്ക 2K24 സ്പോർട്സ് ഡേ .കുട്ടികളും അധ്യാപകരും അത്യാവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 250 ഭിന്നശേഷി വിദ്യാർഥി ' വിദ്യാർഥിനികൾ സ്പോർട്സിൽ ആവേശത്തോടെ പങ്കെടുത്തു. ഓട്ടമത്സരം, ലെമൺ ദി സ്പൂൺ മത്സരങ്ങളും നടത്തി. ശാരീരിക- മാനസീക അവസ്ഥകളെല്ലാം മാറ്റി വച്ച് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ രക്ഷിതാക്കൾക്കും അത് വേറിട്ട അനുഭവമായി.

## Article Content

**പാനൂർ :** പാനൂരിലെ യെസ് അക്കാദമി സംഘടിപ്പിച്ച അത് ലറ്റിക്ക 2K24 സ്പോർട്സ് ഡേ .കുട്ടികളും അധ്യാപകരും അത്യാവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. 250 ഭിന്നശേഷി വിദ്യാർഥി ' വിദ്യാർഥിനികൾ സ്പോർട്സിൽ ആവേശത്തോടെ പങ്കെടുത്തു. ഓട്ടമത്സരം, ലെമൺ ദി സ്പൂൺ മത്സരങ്ങളും നടത്തി. ശാരീരിക- മാനസീക അവസ്ഥകളെല്ലാം മാറ്റി വച്ച് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ രക്ഷിതാക്കൾക്കും അത് വേറിട്ട അനുഭവമായി.

വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യവുമായി അധ്യാപകരും, ജീവനക്കാരും മത്സരങ്ങളിൽ പങ്കെടുത്തു. കീഴ്മാടം അസ്കോ ടെറഫിലാണ് സ്പോർട്സ് നടന്നത്.

ഫിഫ വേൾഡ് കപ്പ് വളണ്ടിയർ ആയിരുന്ന നൗഷാദ് പെരിങ്ങത്തൂർ സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. യെസ് അക്കാദമി രക്ഷാധികാരി കെ.കെ അസ്‌ലം അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ നിവ്യ, സർവീസ് കോഡിനേറ്റർ കെ.കെ സുമയ്യ, യെസ് അക്കാദമി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മല്ലിയോത്ത്, ഒ.കെ കാസിം, അഡ്മിനിസ്ട്രേറ്റർ ഫാത്തിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184960/organized-by-yes-academy-panur-the-latica-2k24-sports-day-was-literally-spectacular)