---
title: "മാഹിയിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുടെ സ്ഥലമാറ്റം തുഗ്ലക്ക് പരിഷ്കാരത്തിന് തുല്യമെന്നാക്ഷേപം ;  താൽക്കാലിക ഉത്തരവ് പിൻവലിക്കണമെന്ന്  അധ്യാപക സംഘടനകൾ."
english_title: "Allegation that the transfer of physical education teachers in Mahi is tantamount to Tughlaq reform;Teachers unions want withdrawal of temporary order."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184949/allegation-that-the-transfer-of-physical-education-teachers-in-mahi-is-tantamount-to-tughlaq-reformteachers-unions-want-withdrawal-of-temporary-order"
published_at: "2024-02-16T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cefe31c9958_Untitled-5_copy.jpg"
keywords: []
---

# മാഹിയിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുടെ സ്ഥലമാറ്റം തുഗ്ലക്ക് പരിഷ്കാരത്തിന് തുല്യമെന്നാക്ഷേപം ;  താൽക്കാലിക ഉത്തരവ് പിൻവലിക്കണമെന്ന്  അധ്യാപക സംഘടനകൾ.

> **Lead Summary:** **മാഹി: ** മാഹിയിലെ ഹൈസ്കൂൾ അധ്യാപക തസ്തികയ്ക്ക് തുല്യമായ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ പ്രൈമറിയിലേക്ക് സ്ഥലം മാറ്റിയ നടപടി പ്രതിഷേധം ശക്തമാകുന്നു. സി.ബി.എസ്.ഇ യിലേക്ക് മാറ്റിയതിനാൽ പ്രൈമറിയിലെ അധ്യാപകർക്ക് ട്രെയിനിംങ് നൽകുന്നതിന് വേണ്ടിയാണത്രേ ഈ ട്രാൻസ്ഫർ എന്നാണ് പറയുന്നത്.

## Article Content

**മാഹി: ** മാഹിയിലെ ഹൈസ്കൂൾ അധ്യാപക തസ്തികയ്ക്ക് തുല്യമായ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ പ്രൈമറിയിലേക്ക് സ്ഥലം മാറ്റിയ നടപടി പ്രതിഷേധം ശക്തമാകുന്നു. സി.ബി.എസ്.ഇ യിലേക്ക് മാറ്റിയതിനാൽ പ്രൈമറിയിലെ അധ്യാപകർക്ക് ട്രെയിനിംങ് നൽകുന്നതിന് വേണ്ടിയാണത്രേ ഈ ട്രാൻസ്ഫർ എന്നാണ് പറയുന്നത്.

റിക്രൂട്ട്മെൻ്റ് റൂൾ പ്രകാരം ആറു മുതൽ പത്ത് വരെ ക്ലാസുകളിൽ മാത്രമെ ഫിസിക്കൽ എഡുകേഷൻ ടീച്ചേർഴ്സ് ജോലി ചെയ്യാൻ പാടുള്ളൂ. നിർബന്ധിച്ച് ചെറിയ ക്ലാസുകളിൽ ജോലി ചെയ്യിക്കാൻ പാടുള്ളതല്ല. എന്നാൽ ഹൈസ്കൂൾ തലത്തിലാണ് സി.ബി.എസ്.ഇ എന്നു ഏതു സാധാരണക്കാരനും മനസ്സിലാവുന്നനിടത്താണ് വിദ്യാഭ്യാസവകുപ്പിൻ്റെ ഈ വിചിത്ര ട്രാൻസ്ഫർ.

സി.ബി.എസ്.ഇ നിയമ പ്രകാരം അതത് വിദ്യാലയത്തിലെ അധ്യാപകർ മുഴുവൻ സമയവും അവിടെ തന്നെ വേണമെന്നിരിക്കെയാണ് നിലവിൽ ഹയർ സെക്കൻ്ററി - ഹൈസ്കൂളുകളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ ഇങ്ങനെ നിരുത്തരവാദപരമായി സ്ഥലം മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത്.

ഇത് പിൻവലിക്കണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ ഹരീന്ദ്രൻ ആവശ്യപ്പെട്ടു ഹെെസ്കൂൾ തലത്തിലെ അധ്യാപകരെ തസ്തികമാറ്റി ട്രാൻസ്ഫർ ചെയ്യാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ടെന്നിരിക്കെ വിരമിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽകേ തിരിക്ക് പിടിച്ച് ഒർഡർ ഇട്ട ഉദ്യോഗസ്ഥൻ്റെ നടപടിയും ദുരൂഹമാണ്.

ഇത്തരത്തിൽ ഹെെസ്കൂൾ തലത്തിലെ അധ്യാപകരെ തസ്തികമാറ്റി ട്രാൻസ്ഫർ ചെയ്യാൻ ഡെപ്യൂട്ടി ഡയറക്ടർ തലത്തിലുള്ളവരുടെ അനുമതിയാവശ്യമാണെന്നതും യാഥാർത്ഥ്യമായിരിക്കെ ഈ ഉത്തരവ് ആരുടെയോ സ്വകാര്യ ലാഭത്തിനു വേണ്ടിയാണെന്ന് പറയപ്പെടുന്നു .ഇതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട് ,എഡ്യൂക്കേഷൻ മിനിസ്റ്റർ, ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതയും അറിയുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184949/allegation-that-the-transfer-of-physical-education-teachers-in-mahi-is-tantamount-to-tughlaq-reformteachers-unions-want-withdrawal-of-temporary-order)