---
title: "ഗുരുതര പരിക്ക്; വടകരയിൽ  പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം"
english_title: "serious injury;10th class student brutally beaten up in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184909/serious-injury10th-class-student-brutally-beaten-up-in-vadakara"
published_at: "2024-02-16T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ceeb44bb13c_download_(7).jpg"
keywords: []
---

# ഗുരുതര പരിക്ക്; വടകരയിൽ  പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

> **Lead Summary:** ***വടകര: ***ദേഹമാസകലം മർദ്ദനവും മുറിവുമേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര വില്ല്യാപ്പള്ളി മയ്യന്നൂരിലെ പതേരിമീത്തൽ മുഹമ്മദ് നജാദ് നാണ് ക്രൂരമായ അക്രമത്തിനിരയായത്. ഇന്നലെ അർദ്ധരാത്രി വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ വിദഗ്ത പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു .

## Article Content

***വടകര: ***ദേഹമാസകലം മർദ്ദനവും മുറിവുമേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര വില്ല്യാപ്പള്ളി മയ്യന്നൂരിലെ പതേരിമീത്തൽ മുഹമ്മദ് നജാദ് നാണ് ക്രൂരമായ അക്രമത്തിനിരയായത്. ഇന്നലെ അർദ്ധരാത്രി വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ വിദഗ്ത പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു .

ദേഹമാസകലം പരിക്കേറ്റ് അവശനായ കുട്ടിക്ക് നടക്കാൻ കഴിയുന്നില്ലെന്നും ഇപ്പോൾ എക്സറേ - സ്കാനിംഗ് പരിശോധന നടത്തുകയാണെന്ന് അമ്മാവൻ പേരാമ്പ്ര സൂപ്പിക്കട സ്വദേശി ഷമീർ പറഞ്ഞു. ഇന്നലെ രാത്രി പഠിക്കുന്നതിനെ ചൊല്ലി ഉമ്മയോട് തട്ടിക്കറിയെന്ന് പറഞ്ഞ് പിതൃസഹോദരിയുടെ മകൻ സുഹൈൽ കുട്ടിയെ മർദ്ദിച്ചെന്നും തട്ടിമാറ്റി ഓടൻ ശ്രമിച്ചപ്പോൾ പിതൃമാതാവ് മറിയവും പിതാവ് ഹുസൈനും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തതായി ഷമീർ പറയുന്നു  

രാത്രി വടകരയിൽ ജോലി ചെയ്യുന്ന ഉപ്പ മജീദിനെ വിളിച്ചു വരുത്തി ഇദ്ദേഹം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചതായി കുട്ടി ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ട്. കുട്ടി അവശനായി വേദന കൊണ്ട് പുളഞ്ഞപ്പോൾ ഉമ്മ നമീറ സഹോദരൻ ഷമീലിനെ വിളിച്ചു വരുത്തി നജാദിനെ രാത്രി പതിനൊന്ന് മണിയോടെ വടകര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വില്യാപ്പള്ളി എംജെ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് നജാദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184909/serious-injury10th-class-student-brutally-beaten-up-in-vadakara)