---
title: "പുലിപ്പേടി മാറിയപ്പോൾ പന്നിപ്പേടി ; ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നികൾ, രണ്ട് സ്ഥലത്ത് കൃഷി നാശം"
english_title: "When the leopards changed, the pigs were scared;Wild boars spread fear in Champat region and destroyed crops in two places"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184786/when-the-leopards-changed-the-pigs-were-scaredwild-boars-spread-fear-in-champat-region-and-destroyed-crops-in-two-places"
published_at: "2024-02-15T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce1c425ecd7_Untitled-1_copy.jpg"
keywords: []
---

# പുലിപ്പേടി മാറിയപ്പോൾ പന്നിപ്പേടി ; ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നികൾ, രണ്ട് സ്ഥലത്ത് കൃഷി നാശം

> **Lead Summary:** ചമ്പാട്: ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നികളുടെ വിളയാട്ടം. താഴെ ചമ്പാട് യുപി നഗറിലെ പി.പി ഷാജി, മോഹനൻ എന്നിവരുടെ വാഴത്തോട്ടം കാട്ടുപന്നികൾ നശിപ്പിച്ചു. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾക്കെതിരെ പഞ്ചായത്തും, കൃഷി വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

## Article Content

ചമ്പാട്: ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നികളുടെ വിളയാട്ടം. താഴെ ചമ്പാട് യുപി നഗറിലെ പി.പി ഷാജി, മോഹനൻ എന്നിവരുടെ വാഴത്തോട്ടം കാട്ടുപന്നികൾ നശിപ്പിച്ചു. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾക്കെതിരെ പഞ്ചായത്തും, കൃഷി വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രണ്ടാഴ്ചകൾക്കു മുന്നെ പുലിപ്പേടിയിലായിരുന്നു ചമ്പാട് പ്രദേശത്തുകാർ. പല തവണ പുലിയോട് സാദൃശ്യമുള്ള വന്യമൃഗത്തെ കണ്ടെന്ന തരത്തിൽ പ്രചരണമുണ്ടായത് ഭീതി വർധിപ്പിച്ചു.

പുലിപ്പേടി മാറിവരവെയാണ് കാട്ടുപന്നികളുടെ വരവ്. വ്യാഴാഴ്ച പുലർച്ചെ ചമ്പാട് യുപി നഗറിലെ പുത്തൻപുരയിൽ ഷാജി, പുഴക്കോൽ പൊയിൽ മോഹനൻ എന്നിവരുടെ വാഴത്തോട്ടം കാട്ടുപന്നി നശിപ്പിച്ചു. കുലക്കാറായ വാഴകൾ പിഴുതെറിഞ്ഞ നിലയിലാണുള്ളത്. ഇരുവർക്കുമാകട്ടെ 1000 ത്തോളം വാഴകളുണ്ട്.

ചമ്പാട് മേഖലയിൽ വ്യാപകമായി പലരും വാഴ കൃഷി ചെയ്യുന്നുണ്ട്. കാട്ടുപന്നിയുടെ അതിക്രമത്തെത്തുടർന്ന് എല്ലാവരും ഭീതിയിലാണ്. വന്യമൃഗശല്യത്തിനെതിരെ ശക്തമായ നടപടി പഞ്ചായത്തും, വനം വകുപ്പും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184786/when-the-leopards-changed-the-pigs-were-scaredwild-boars-spread-fear-in-champat-region-and-destroyed-crops-in-two-places)