---
title: "കോഴിക്കോട് കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found in a Kozhikode granite quarry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184731/an-unidentified-body-was-found-in-a-kozhikode-granite-quarry"
published_at: "2024-02-15T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cde62b1f85a_65cddd77eec5a_body_found.jpg"
keywords: []
---

# കോഴിക്കോട് കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

## Article Content

കോഴിക്കോട്: കോഴിക്കോട് കരിങ്കൽ ക്വാറിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹത്തിൽ പരിക്കുകളുണ്ട്. പാറയ്ക്ക് മുകളിൽ നിന്ന് കാൽതെറ്റി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184731/an-unidentified-body-was-found-in-a-kozhikode-granite-quarry)