---
title: "വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് ; തളിപ്പറമ്പിലെ  സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി  ഉടമകൾ കീഴടങ്ങി"
english_title: "A case of extorting lakhs by offering a visa;Owners of Star Height Consultancy in Thaliparam have surrendered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184700/a-case-of-extorting-lakhs-by-offering-a-visaowners-of-star-height-consultancy-in-thaliparam-have-surrendered"
published_at: "2024-02-15T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdc79cd1cf4_Untitled-4_copy.jpg"
keywords: []
---

# വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസ് ; തളിപ്പറമ്പിലെ  സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി  ഉടമകൾ കീഴടങ്ങി

> **Lead Summary:** തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തി രണ്ടുവര്‍ഷത്തിലേറെയായി ഒളില്‍ കഴിയുകയായിരുന്ന തട്ടിപ്പ് സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി. പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്.

## Article Content

തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തി രണ്ടുവര്‍ഷത്തിലേറെയായി ഒളില്‍ കഴിയുകയായിരുന്ന തട്ടിപ്പ് സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി. പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്.

കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്സ് ട്രാവല്‍ കമ്പനി ഉടമകളായ ഇവര്‍ നൂറിലേറെ പേരില്‍ നിന്നായി വിദേശ തൊഴില്‍വിസക്ക് 6 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാങ്ങിയിരുന്നു. തളിപ്പറമ്പ് ചിറവക്കിലെ കോംപാസ് പോയിന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ ടോമിയുടെ മകന്‍ അനൂപ് ടോമി 2022 ഡിസംബര്‍ 31 ന് ആത്മഹത്യ ചെയ്തിരുന്നു.

യു.കെ. ബെല്‍ജിയം വിസ വാഹഗ്ദാനം ചെയ്ത് ചെയ്ത പ്രതികള്‍ 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അനൂപില്‍ നിന്നും 6.5 ലക്ഷം രൂപ വാങ്ങുകയും വിസയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതില്‍ മനം നൊന്താണ് അനൂപ് ആത്മഹത്യ ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184700/a-case-of-extorting-lakhs-by-offering-a-visaowners-of-star-height-consultancy-in-thaliparam-have-surrendered)