---
title: "പിണറായി പഞ്ചായത്തും,  പിണറായി സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി 'സാന്ത്വന മുറ്റം ' രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു."
english_title: "Pinarai Panchayat and Pinarai Social Health Center jointly organized 'Santwana Mutam' Samarik Bandhu Sangam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184685/pinarai-panchayat-and-pinarai-social-health-center-jointly-organized-santwana-mutam-samarik-bandhu-sangam"
published_at: "2024-02-15T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdbd9809dd8_Untitled-3_copy.jpg"
keywords: []
---

# പിണറായി പഞ്ചായത്തും,  പിണറായി സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി 'സാന്ത്വന മുറ്റം ' രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** **പിണറായി: ** പിണറായി കൺവെൻഷൻ സെന്ററിലാണ് സംഗമം നടന്നത്. സിനിമ താരം നിഹാരിക എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ അധ്യക്ഷനായി. ചടങ്ങിൽ ദീർഘകാലമായി പാലിയേറ്റീവ് നേഴ്സായി പ്രവർത്തിക്കുന്ന കെ അജിതയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**പിണറായി: ** പിണറായി കൺവെൻഷൻ സെന്ററിലാണ് സംഗമം നടന്നത്. സിനിമ താരം നിഹാരിക എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവൻ അധ്യക്ഷനായി. ചടങ്ങിൽ ദീർഘകാലമായി പാലിയേറ്റീവ് നേഴ്സായി പ്രവർത്തിക്കുന്ന കെ അജിതയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൊന്നാട അണിയിച്ച് ആദരിച്ചു.

മെഡിക്കൽ ഓഫീസർ വി പി ഷൈന, ഹെൽത്ത് സൂപ്പർ വൈസർ കെ വിനീഷ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു ശ്രീസ്ഥ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ മുരിക്കോളി പവിത്രൻ, ടി നിസാർ അഹമ്മദ്, സി സജിത, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നെല്ലിക്കഅനിത, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ ഹംസ, പി വി വേണുഗോപാൽ, പി പ്രമീള, വാർഡ് മെമ്പർ എ ദീപ്തി, അസി. സെക്രട്ടറി സി രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184685/pinarai-panchayat-and-pinarai-social-health-center-jointly-organized-santwana-mutam-samarik-bandhu-sangam)