---
title: "പെൻസില്‍ പാക്കിങ് ജോലി; വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം: തട്ടിപ്പാണ്, സൂക്ഷിക്കണം"
english_title: "Pencil packing work;Promise to earn lakhs from home: Scam, beware"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184622/pencil-packing-workpromise-to-earn-lakhs-from-home-scam-beware"
published_at: "2024-02-15T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd96676d068_65ccdb54af3ac_n5831971281707924133802165132e7c9b09736a9b5e60cb25f52e1ba444da7d66570f27bf30fa4707e5329.jpg"
keywords: []
---

# പെൻസില്‍ പാക്കിങ് ജോലി; വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം: തട്ടിപ്പാണ്, സൂക്ഷിക്കണം

> **Lead Summary:** കൊച്ചി: പ്രമുഖ പെൻസില്‍ കമ്ബനികള്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്.

## Article Content

കൊച്ചി: പ്രമുഖ പെൻസില്‍ കമ്ബനികള്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്.

പൊലീസിന്റെ കുറിപ്പ് പ്രമുഖ പെൻസില്‍ കമ്ബനികളില്‍ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യം തട്ടിപ്പാണ്. ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്ബർ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്ബറുകള്‍ ആണ് കോണ്‍ടാക്റ്റ് നമ്ബറായി കൊടുത്തിരിക്കുന്നത്. ഉയർന്ന ശമ്ബളം പ്രതീക്ഷിച്ച്‌ ജോലിക്ക് വേണ്ടി വാട്സാപ് നമ്ബറില്‍ ബന്ധപ്പെടുന്നവരോട് ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും.

അടുത്ത പടി ഫോട്ടോ വാങ്ങി കമ്ബനിയുടെതെന്ന രീതിയില്‍ വ്യാജ തിരിച്ചറിയല്‍ കാർഡ് അയച്ചുകൊടുക്കും. മേല്‍വിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാർജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകള്‍ തട്ടിപ്പാണ് എന്ന് കമ്ബനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184622/pencil-packing-workpromise-to-earn-lakhs-from-home-scam-beware)