---
title: "വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ്  രണ്ട് മരണം ;  ഒരാളുടെ നില ഗുരുതരം"
english_title: "Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184382/accident"
published_at: "2024-02-14T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc55bd5a043_65cc52af51d27_valayamaccident.jpg"
keywords: []
---

# വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ്  രണ്ട് മരണം ;  ഒരാളുടെ നില ഗുരുതരം

> **Lead Summary:** വളയം: വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം . അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളാണ് മരിച്ചത് . ആലിശ്ശേരിക്കണ്ടി വിഷ്ണു , കൊടക്കാട് നവജിത്ത് എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

## Article Content

വളയം: വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം . അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളാണ് മരിച്ചത് . ആലിശ്ശേരിക്കണ്ടി വിഷ്ണു , കൊടക്കാട് നവജിത്ത് എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

വലിയ ശബ്‍ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് . മൂന്ന് പേർ കൂടി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ട് .

ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു . വലിയ ശബ്‍ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് . വളയം വലിയ പറമ്പത്ത് - മാരാം കണ്ടിക്കും സമീപത്താണ് അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184382/accident)