---
title: "പാനൂർ നഗരസഭ 2024-25 വാർഷിക ബഡ്‌ജറ്റ് അവതരിപ്പിച്ചു ; സമഗ്ര  കുടിവെള്ള പദ്ധതിക്ക് മുൻഗണന"
english_title: "Pannur Municipal Corporation presented the annual budget 2024-25.Municipal Vice Chairperson Preeta Ashok presented the budget"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184166/pannur-municipal-corporation-presented-the-annual-budget-2024-25municipal-vice-chairperson-preeta-ashok-presented-the-budget"
published_at: "2024-02-13T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb2b391af54_Untitled-6_copy.jpg"
keywords: []
---

# പാനൂർ നഗരസഭ 2024-25 വാർഷിക ബഡ്‌ജറ്റ് അവതരിപ്പിച്ചു ; സമഗ്ര  കുടിവെള്ള പദ്ധതിക്ക് മുൻഗണന

> **Lead Summary:** **പാനൂർ: **പാനൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രീത അശോകാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.** **72,70,08,181 രൂപ വരവും 68,36,66,254 രൂപ ചിലവും 4,33,41,927 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സമഗ്ര കുടിവെള്ള പദ്ധതിക്കായി 15 കോടി 60 ലക്ഷം, കെ .സ്മാർട്ട് തയ്യാറെടുപ്പുകൾക്കായി 15 ലക്ഷം, ഭവന നിർമ്മാണം 1 കോടി 30 ലക്ഷം,

## Article Content

**പാനൂർ: **പാനൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രീത അശോകാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.** **72,70,08,181 രൂപ വരവും 68,36,66,254 രൂപ ചിലവും 4,33,41,927 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. സമഗ്ര കുടിവെള്ള പദ്ധതിക്കായി 15 കോടി 60 ലക്ഷം, കെ .സ്മാർട്ട് തയ്യാറെടുപ്പുകൾക്കായി 15 ലക്ഷം, ഭവന നിർമ്മാണം 1 കോടി 30 ലക്ഷം,

ശുചിത്വ മാലിന്യ പരിപാലനത്തിനായി 2.5 കോടി, കൃഷി 47 ലക്ഷം, മൃഗ സംരക്ഷണത്തിനായി 85 ലക്ഷം, പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനായി 40 ലക്ഷം, ചെറുകിട വ്യവസായത്തിനായി 25.5 ലക്ഷം, വിദ്യാഭ്യാസത്തിനായി 45 ലക്ഷം, യുവജനക്ഷേമത്തിനായി 12 ലക്ഷം, ആരോഗ്യമേഖലക്കായി 1 കോടി 40 ലക്ഷം,

ഭിന്നശേഷിക്കാർക്കുള്ള പദ്ധതിക്കായി 60 ലക്ഷം, വയോജനക്ഷേമം 22 ലക്ഷം, അഗതി ക്ഷേമം 22 ലക്ഷം, വനിതാ ക്ഷേമം 50 ലക്ഷം, അംഗൻവാടികൾക്ക് 1 കോടി 76 ലക്ഷം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം, തെരുവുവിളക്കുകൾ 50 ലക്ഷം, റോഡുകൾക്ക് 7 കോടി 20 ലക്ഷം, സാമൂഹ്യ സുരക്ഷാ പെൻഷൻ 9 കോടി 7 ലക്ഷം, പുതിയ ഓഫീസ് കെട്ടിടത്തിനായി 7 കോടി രൂപയും നീക്കിവച്ചതാണ് ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ. നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184166/pannur-municipal-corporation-presented-the-annual-budget-2024-25municipal-vice-chairperson-preeta-ashok-presented-the-budget)