---
title: "കെഎസ്ആർടിസി ജീവനക്കാരന്‍ കോഴിക്കോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ"
english_title: "KSRTC employee committed suicide in Kozhikode lodge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184141/ksrtc-employee-committed-suicide-in-kozhikode-lodge"
published_at: "2024-02-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb1e47f3b88_65cb1b3a28ab6_ksrtcdriver.jpg"
keywords: []
---

# കെഎസ്ആർടിസി ജീവനക്കാരന്‍ കോഴിക്കോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ

> **Lead Summary:** കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരൻ കോഴിക്കോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൂട്ടാലിട സ്വദേശിയായ അനീഷ് കുമാർ എന്ന ആളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാർ. കോഴിക്കോട് നിന്നും കാസര്‍കോട്ടേക്ക് ഇയാൾ ട്രാൻസ്ഫർ ആയിരുന്നു.

## Article Content

കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരൻ കോഴിക്കോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൂട്ടാലിട സ്വദേശിയായ അനീഷ് കുമാർ എന്ന ആളാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ കണ്ടക്ടറായിരുന്നു അനീഷ് കുമാർ. കോഴിക്കോട് നിന്നും കാസര്‍കോട്ടേക്ക് ഇയാൾ ട്രാൻസ്ഫർ ആയിരുന്നു.

അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184141/ksrtc-employee-committed-suicide-in-kozhikode-lodge)