---
title: "കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തടയാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കണമെന്ന് കെ മുരളിധരൻ എം പി ; ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും, വാർഷികാഘോഷവും നടന്നു"
english_title: "K Muralidharan MP said that parents and teachers should be able to prevent the increasing tendency of suicide among children"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184120/k-muralidharan-mp-said-that-parents-and-teachers-should-be-able-to-prevent-the-increasing-tendency-of-suicide-among-children"
published_at: "2024-02-13T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb100492aef_Untitled-2_copy.jpg"
keywords: []
---

# കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തടയാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും സാധിക്കണമെന്ന് കെ മുരളിധരൻ എം പി ; ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും, വാർഷികാഘോഷവും നടന്നു

> **Lead Summary:** ** ചൊക്ലി: **വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുമ്പോഴും കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോടു വരെ എത് മരണവീട്ടിൽ ചെന്ന് ചോദിച്ചാലും മെൻ്റൽ ഡിപ്രഷൻ എന്നാണ് കാരണമായി പറയുന്നത്. അതിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. അധ്യാപകരും, രക്ഷിതാക്കളും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കണമെന്നും 'വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് എം പി പറഞ്ഞു.

## Article Content

** ചൊക്ലി: **വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുമ്പോഴും കുട്ടികളിൽ ആത്മഹത്യാ പ്രവണത വർധിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോടു വരെ എത് മരണവീട്ടിൽ ചെന്ന് ചോദിച്ചാലും മെൻ്റൽ ഡിപ്രഷൻ എന്നാണ് കാരണമായി പറയുന്നത്. അതിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് ആരും അന്വേഷിക്കുന്നില്ല. അധ്യാപകരും, രക്ഷിതാക്കളും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കണമെന്നും 'വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് എം പി പറഞ്ഞു.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ രമ്യ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് തലശേരി സബ് കളക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉപഹാരങ്ങൾ നൽകി. മാനേജർ മനോജ് കുമാർ മാനേജ്മെൻ്റ് നൽകുന്ന ഉപഹാരം നൽകി. നാടകകൃത്തും, ഗാന രചയിതാവുമായ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി.

വാർഡംഗങ്ങളായ നവാസ് പര ത്തിൻ്റവിട, എൻ പി സജിത, സ്കൂൾ മാനേജർ മനോജ് കുമാർ, പി ടി എ പ്രസിഡണ്ട് കെ.ടി കെ പ്രദീപൻ, പി എസ് സുമേഷ്, കെ.രമേശൻ, ടി.വി സഖീഷ്, ഡപ്യൂട്ടി എച്ച്.എം എൻ.സ്മിത, എ.രചീഷ്, ടി.പി ഗിരീഷ് കുമാർ, അഷ്ന. കെ. രാജ് എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന അധ്യാപകരായ സി.പി ശ്രീജ, കെ.രജിത, കെ.പ്രദീപ് കുമാർ, പി.ജയതിലകൻ, സി.കെ ഷിബിലാൽ, പി.കെ സുരേന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രധാനധ്യാപകൻ പ്രദീപ്കിനാത്തി സ്വാഗതവും, പ്രോഗ്രാം കൺവീനർ കെ. ലിജേഷ്കുമാർ നന്ദിയും പറഞ്ഞു. അക്കാദമി തലങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184120/k-muralidharan-mp-said-that-parents-and-teachers-should-be-able-to-prevent-the-increasing-tendency-of-suicide-among-children)