---
title: "പന്തക്കൽ ശ്രീ മാണിക്കാം പൊയിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു."
english_title: "The dedication day was celebrated at Bhagavathy Temple at Pantakkal Sri Manikham Poil."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184113/the-dedication-day-was-celebrated-at-bhagavathy-temple-at-pantakkal-sri-manikham-poil"
published_at: "2024-02-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb0bbf6e601_Untitled-1_copy.jpg"
keywords: []
---

# പന്തക്കൽ ശ്രീ മാണിക്കാം പൊയിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

> **Lead Summary:** ***പന്തക്കൽ : ***കാട്ടുമാടം ബ്രഹ്മശ്രി ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നത്. മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, പ്രതിഷ്ഠാ പൂജ എന്നിവ നടന്നു.

## Article Content

***പന്തക്കൽ : ***കാട്ടുമാടം ബ്രഹ്മശ്രി ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നത്. മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, പ്രതിഷ്ഠാ പൂജ എന്നിവ നടന്നു.

വൈകീട്ട് നടന്ന ഭഗവതി സേവയിലും നിരവധി ഭക്തർ പങ്കെടുത്തു. പ്രസാദ ഊട്ടും നടന്നു. 22, 23, 24 തീയതികളിലായി തിറ മഹോത്സവം ക്ഷേത്രത്തിൽ നടക്കും.

22 ന് തെയ്യക്കോലങ്ങൾ അനുഷ്ഠാനാചാര പ്രകാരം കെട്ടിയാടും. 23 ന് ശാന്തപ്പൻ, ഭഗവതി, ഘണ്ഡാ കർണൻ, കാരണവർ, എളയടത്ത് ഭഗവതി തെയ്യക്കോലങ്ങളുടെ വെള്ളാട്ടം നടക്കും. 24 ന് പുലർച്ചെ ഗുളികൻ തിറ, തുടർന്ന് ശാസ്തപ്പൻ, ഘണ്ഡാ കർണൻ, കാരണവർ, എളയടത്ത് ഭഗവതി തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചക്ക് അന്നദാനവും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184113/the-dedication-day-was-celebrated-at-bhagavathy-temple-at-pantakkal-sri-manikham-poil)