---
title: "കൊച്ചിയിൽ ബാറിൽ വെടിവെപ്പ്, രണ്ട് ജീവനക്കാർക്ക് വെടിയേറ്റു ; ഒരാളുടെ നില ​ഗുരുതരം* "
english_title: "Bar shooting in Kochi, two employees shot; One's condition is serious"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183817/banana-garden-caught-fire-from-high-tension-line-in-heavy-heat-power-outage-in-panur-area"
published_at: "2024-02-12T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9a83514d9e_65c973aae2a0a_fire.jpg"
keywords: []
---

# കൊച്ചിയിൽ ബാറിൽ വെടിവെപ്പ്, രണ്ട് ജീവനക്കാർക്ക് വെടിയേറ്റു ; ഒരാളുടെ നില ​ഗുരുതരം* 

> **Lead Summary:** കൊച്ചി കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്.

## Article Content

കൊച്ചി കത്രിക്കടവിലെ ഇടശേരി ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്.

ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോ​ഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

വെടിയുതിർത്തശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183817/banana-garden-caught-fire-from-high-tension-line-in-heavy-heat-power-outage-in-panur-area)