---
title: "വയോധികയുടെ മാല കവർന്ന പ്രതി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി"
english_title: "The accused who stole the necklace of an elderly woman was caught by Thaliparam police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183569/the-accused-who-stole-the-necklace-of-an-elderly-woman-was-caught-by-thaliparam-police"
published_at: "2024-02-11T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c838af9c7eb_download_(9).jpg"
keywords: []
---

# വയോധികയുടെ മാല കവർന്ന പ്രതി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

> **Lead Summary:** തളിപ്പറമ്പ്: വയോധികയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ ആലപ്പടമ്പിലെ കുമാരന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലീജീഷിനെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, എസ്.ഐ പി.റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

തളിപ്പറമ്പ്: വയോധികയുടെ മാല കവര്‍ന്ന സംഭവത്തിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ ആലപ്പടമ്പിലെ കുമാരന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലീജീഷിനെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ കെ.പി.ഷൈന്‍, എസ്.ഐ പി.റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ജനുവരി 22 ന് രാവിലെ 9.30 ന് ആന്തൂര്‍വയലില്‍ വെച്ച് 75 കാരി കെ.കെ.രാധയുടെ മൂന്നര പവന്‍ സ്വര്‍ണമാണ് സ്‌ക്കൂട്ടറിലെത്തിയ പ്രതി കവർന്ന് കടന്നു കളഞ്ഞത്.

അതിനുമുമ്പായി തളിപ്പറമ്പ് ഹൈവേയില്‍ വെച്ചും ഈയാള്‍ സമാനരീതിയില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. സി.സി.ടിവി കേന്ദ്രീകരിച്ച് തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മോഷ്ടാവിനെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183569/the-accused-who-stole-the-necklace-of-an-elderly-woman-was-caught-by-thaliparam-police)