---
title: "ചമ്പാട് ശ്രീ ജന്മി പുത്തമ്പുര മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി ചിത്രപൗർണമി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Champat Sri Janmi Puthampura Madapura organized Chitrapournami painting camp as a part of Thiruvappana Mahotsavat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183465/champat-sri-janmi-puthampura-madapura-organized-chitrapournami-painting-camp-as-a-part-of-thiruvappana-mahotsavat"
published_at: "2024-02-10T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c76cc2f3977_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് ശ്രീ ജന്മി പുത്തമ്പുര മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി ചിത്രപൗർണമി ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** ****** പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. നാടക സിനിമാ താരം രാജേന്ദ്രൻ തായാട്ട്, കെ.സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

## Article Content

****** പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. നാടക സിനിമാ താരം രാജേന്ദ്രൻ തായാട്ട്, കെ.സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

സുജിത്ത് വളയം, മധുസൂദനൻ വളയം, ബോബി സഞ്ജീവ്, പി.മനോജ് കുമാർ, വിജേഷ് മിനോര, നിധിൻ കൂവാട്ട്, അനഘ ഹരീന്ദ്രൻ, വിസ്മയ മനോജ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. കെ.കെ വിചിത്രൻ സ്വാഗതവും, എം വി പ്രശാന്ത് നന്ദിയും പറഞ്ഞു. ആർ ഷാജി ക്യാമ്പ് കോർഡിനേറ്ററായി. തുടർന്ന് വൈകീട്ട് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാവിരുന്ന് ഗ്രാമപഭ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183465/champat-sri-janmi-puthampura-madapura-organized-chitrapournami-painting-camp-as-a-part-of-thiruvappana-mahotsavat)