---
title: "ചമ്പാട്ടെ സി പി എം നേതാവിനെയും, മകനെയും സ്കൂട്ടറിൽ പോകവെ തടഞ്ഞു നിർത്തി  അക്രമിച്ചു ; യുവാക്കൾക്കെതിരെ  കേസെടുത്ത് പാനൂർ പൊലീസ്"
english_title: "Champate stopped the CPM leader and his son while riding a scooter and assaulted him;Panoor police registered a case against the youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183413/champate-stopped-the-cpm-leader-and-his-son-while-riding-a-scooter-and-assaulted-himpanoor-police-registered-a-case-against-the-youth"
published_at: "2024-02-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c732a5cf377_Untitled-1_copy.jpg"
keywords: []
---

# ചമ്പാട്ടെ സി പി എം നേതാവിനെയും, മകനെയും സ്കൂട്ടറിൽ പോകവെ തടഞ്ഞു നിർത്തി  അക്രമിച്ചു ; യുവാക്കൾക്കെതിരെ  കേസെടുത്ത് പാനൂർ പൊലീസ്

> **Lead Summary:** **ചമ്പാട്: ** ചമ്പാട് അരയാക്കൂലിലെ പുത്തൻപീടികയിൽ ജിഷാന്ത് , മകൻ ഇഷാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ ചമ്പാട് കള്ളു ഷോപ്പ് റോഡിൽ വച്ച് ബൈക്കിൽ അമിത വേഗതയിൽ വന്ന യുവാക്കളോട് മെല്ലെ പോകണമെന്നാവശ്യപ്പെട്ടപ്പോൾ പ്രകോപിതരായ യുവാക്കൾ അക്രമിക്കുകയായിരുന്നെന്നാണ് പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

## Article Content

**ചമ്പാട്: ** ചമ്പാട് അരയാക്കൂലിലെ പുത്തൻപീടികയിൽ ജിഷാന്ത് , മകൻ ഇഷാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ ചമ്പാട് കള്ളു ഷോപ്പ് റോഡിൽ വച്ച് ബൈക്കിൽ അമിത വേഗതയിൽ വന്ന യുവാക്കളോട് മെല്ലെ പോകണമെന്നാവശ്യപ്പെട്ടപ്പോൾ പ്രകോപിതരായ യുവാക്കൾ അക്രമിക്കുകയായിരുന്നെന്നാണ് പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

അരയാക്കൂൽ തോട്ടുമ്മൽ സ്വദേശികളായ സമൽ സോമൻ, അശ്വിൻ അനൂപ് എന്നിവർ മർദ്ദിച്ചെന്നാണ് പരാതി. സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ജിഷാന്ത്. ഐ പി സി 341,323, 294(b), 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം ജിഷാന്ത് മർദ്ദിച്ചെന്നാരോപിച്ച് സമലും, അശ്വിനും നൽകിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183413/champate-stopped-the-cpm-leader-and-his-son-while-riding-a-scooter-and-assaulted-himpanoor-police-registered-a-case-against-the-youth)