---
title: "മാഹിയിൽ നിന്നും ടിപ്പറിൽ കടത്തിയ  3000 ലിറ്റർ ഡീസൽ പിടികൂടി ; മൂന്ന് ലക്ഷം പിഴ"
english_title: "3000 liters of diesel smuggled in a tipper from Mahi was seized;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183393/3000-liters-of-diesel-smuggled-in-a-tipper-from-mahi-was-seized"
published_at: "2024-02-10T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c72520c232c_Untitled-3_copy.jpg"
keywords: []
---

# മാഹിയിൽ നിന്നും ടിപ്പറിൽ കടത്തിയ  3000 ലിറ്റർ ഡീസൽ പിടികൂടി ; മൂന്ന് ലക്ഷം പിഴ

> **Lead Summary:** മാഹി: മാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പർ ലോറിയിൽ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റർ ഡീസൽ പിടികൂടി. കെ എൽ 02 വൈ - 4620 നമ്പർ ടിപ്പർലോറിയാണ് കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശികളാണ് ഡീസൽ കടത്തിനു പിന്നിൽ.

## Article Content

മാഹി: മാഹിയിൽ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പർ ലോറിയിൽ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റർ ഡീസൽ പിടികൂടി. കെ എൽ 02 വൈ - 4620 നമ്പർ ടിപ്പർലോറിയാണ് കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. വടകര തിരുവള്ളൂർ സ്വദേശികളാണ് ഡീസൽ കടത്തിനു പിന്നിൽ.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി എൻഫോഴ്‌സ് മെന്റ് കമ്മിഷണർ വി.പി. രമേശന്റ നിർദ്ദേശപ്രകാരം നടത്തിയ വാഹനപരിശോധനയിലാണ് ഡീസൽ കടത്ത് പിടികൂടിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ പ്രത്യേക ടാങ്ക് ഉണ്ടാക്കി അതിനു മുകളിൽ മെറ്റൽ നിരത്തിയ ശേഷമാണ് ഡീസൽ കടത്തിയത്.

ഡീസൽ വിതരണം ചെയ്യുന്നതിന് മീറ്ററും വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. എസ്.ഡി. ടാക്സ്, എ.എസ്. എസ്.ടി. സെസ് അ ടക്കം 3,03,700 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻ്റിന് കൈമാറിയതാ യി ജി.എസ്.ടി വകുപ്പ് അറിയിച്ചു.

എൻഫോഴ്സ്മെന്റ് ഓഫീസർ ജി.വി. പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്‌സ്മെന്റ് ഓഫീസർ ഇ.കെ. ശിവദാസൻ, അസി. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.പി. രാജേഷ്, ഡ്രൈവർ ബിന്ദു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183393/3000-liters-of-diesel-smuggled-in-a-tipper-from-mahi-was-seized)