---
title: "കൂറ്റേരി ശ്രീ വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക  മഹോത്സവത്തിന് ഭക്തി നിർഭര തുടക്കം ;  ഉത്സവം 15 ന് സമാപിക്കും."
english_title: "Devoted start to the annual festival at the Kooteri Sri Vairighathakan Bhagavathy Temple;The festival will conclude on the 15th."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183372/devoted-start-to-the-annual-festival-at-the-kooteri-sri-vairighathakan-bhagavathy-templethe-festival-will-conclude-on-the-15th"
published_at: "2024-02-10T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c710970b066_Untitled-2_copy.jpg"
keywords: []
---

# കൂറ്റേരി ശ്രീ വൈരിഘാതകൻ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക  മഹോത്സവത്തിന് ഭക്തി നിർഭര തുടക്കം ;  ഉത്സവം 15 ന് സമാപിക്കും.

> **Lead Summary:** കൂറ്റേരി:നമസ്ക്കാര മണ്ഡപത്തിൻ്റെയും, നാലമ്പല തിരുമുറ്റത്തിൻ്റെയും, നിർമ്മിതി പൂർത്തീകരിച്ച അരയാൽത്തറയുടെയും സമർപ്പണം ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടയൂർ ഇല്ലത്ത് ബ്രഹ്മശ്രി പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നിർവഹിച്ചു. 10.15ന് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ കർമ്മങ്ങൾ നടന്നതോടെയാണ് ഈ വർഷത്തെ ഉത്സവത്തിന് തുടക്കമായത്‌.

## Article Content

കൂറ്റേരി:നമസ്ക്കാര മണ്ഡപത്തിൻ്റെയും, നാലമ്പല തിരുമുറ്റത്തിൻ്റെയും, നിർമ്മിതി പൂർത്തീകരിച്ച അരയാൽത്തറയുടെയും സമർപ്പണം ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടയൂർ ഇല്ലത്ത് ബ്രഹ്മശ്രി പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നിർവഹിച്ചു. 10.15ന് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ കർമ്മങ്ങൾ നടന്നതോടെയാണ് ഈ വർഷത്തെ ഉത്സവത്തിന് തുടക്കമായത്‌.

നവകം, പഞ്ചഗവ്യം, തായമ്പക, അത്താഴപൂജ എഴുന്നള്ളത്ത്, സോപാനനൃത്തം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 11.30 മുതൽ ദൈവജ്ഞതിലകം കല്യാശേരി മുരളീധര വാര്യരുടെ ആധ്യാത്മിക പ്രഭാഷണം, ആലച്ചേരി സൗരവ് ദിലീപ് അവതരിപ്പിക്കുന്ന സോപാനസംഗീതം, പ്രദേശവാസികൾ അവതരിപ്പിക്കുന്ന തിരുവാതിര, കൈകൊട്ടിക്കളി എന്നിവയും, തിങ്കളാഴ്ച രാവിലെ ചന്ദ്രമോഹനൻ പാലത്തായി അധ്യാത്മിക പ്രഭാഷണം,

വൈകീട്ട് കലാമണ്ഡലം സജിത് വിജയൻ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ചൊവ്വാഴ്ച മോഹനൻ മാനന്തേരിയുടെ ആധ്യാത്മിക പ്രഭാഷണം, ബുധനാഴ്ച കൂവളർച്ചന, വ്യാഴാഴ്ച മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, വൈകീട്ട് നിറദീപ സമർപ്പണം, തായമ്പക എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183372/devoted-start-to-the-annual-festival-at-the-kooteri-sri-vairighathakan-bhagavathy-templethe-festival-will-conclude-on-the-15th)