---
title: "വയനാട്ടിൽ ഭീതിവിതച്ച് വീണ്ടും കാട്ടാന ; വീട്ടിൽ കയറിയുള്ള അക്രമത്തിൽ  യുവാവിന് ദാരുണാന്ത്യം"
english_title: "To spread fear in Wayanad again;A young man met a tragic end in domestic violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183334/to-spread-fear-in-wayanad-againa-young-man-met-a-tragic-end-in-domestic-violence"
published_at: "2024-02-10T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6ea9f29b5d_65c6e7d304514_aji.jpg"
keywords: []
---

# വയനാട്ടിൽ ഭീതിവിതച്ച് വീണ്ടും കാട്ടാന ; വീട്ടിൽ കയറിയുള്ള അക്രമത്തിൽ  യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്.

## Article Content

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്.

വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇതെന്നാണു നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183334/to-spread-fear-in-wayanad-againa-young-man-met-a-tragic-end-in-domestic-violence)