---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തേക്കുള്ള വാർഷിക ബജറ്റ്  അവതരിപ്പിച്ചു :  ജലപര്യാപ്ത ഗ്രാമങ്ങളുടെ സൃഷ്ടിക്കും, ശുചിത്വത്തിനുംമുൻഗണന"
english_title: "Pannur Block Panchayat presents annual budget for 2024-25: Creation of water-sufficient villages, sanitation priority"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183244/pannur-block-panchayat-presents-annual-budget-for-2024-25-creation-of-water-sufficient-villages-sanitation-priority"
published_at: "2024-02-09T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c615bb96a77_Untitled-6_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തേക്കുള്ള വാർഷിക ബജറ്റ്  അവതരിപ്പിച്ചു :  ജലപര്യാപ്ത ഗ്രാമങ്ങളുടെ സൃഷ്ടിക്കും, ശുചിത്വത്തിനുംമുൻഗണന

> **Lead Summary:** ** പാനൂർ: **വൈസ് പ്രസിഡൻ്റ് ടി.ടി റംലയാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ ജലഗുണ പരിശോധന ലാബ് സ്ഥാപിക്കാൻ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസികളെ കൂടി ഉൾപ്പെടുത്തി ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

## Article Content

** പാനൂർ: **വൈസ് പ്രസിഡൻ്റ് ടി.ടി റംലയാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ ജലഗുണ പരിശോധന ലാബ് സ്ഥാപിക്കാൻ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസികളെ കൂടി ഉൾപ്പെടുത്തി ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.

ടൂറിസം രംഗത്ത് ആകർഷകമായ പദ്ധതികൾ നടപ്പാക്കും. ബ്ലോക്ക് ഷോപ്പിങ്ങ് കോംപ്ലക്സ് നിർമിക്കാൻ സ്ഥലമേറ്റെടുക്കും. 28,52, 68,182 രൂപ വരവും 28,10,38,121 രൂപ ചെലവും 42,30,061 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഫെക്കൽ സ്ലഡ്ജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് 9 കോടി രൂപ, ശുചിത്വ ബ്രിഗേഡിന് 5 ലക്ഷം,

അപകടത്തിൽ പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ വളണ്ടിയർമാരെ സജ്ജരാക്കാൻ ഞാനില്ലേ കൂടെ പദ്ധതിക്ക് 2 ലക്ഷം, സമൂഹത്തിൽ മദ്യത്തിൻ്റെയും, മയക്കുമരുന്നിൻ്റെയും ഉപയോഗം തടയാൻ ഋജുഗതിയൗവനം പദ്ധതിക്കായി 2 ലക്ഷം, സ്ത്രീകളുടെ കലാ കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ഉജ്ജ്വല ടു കെ ടു ഫോർ പദ്ധതിക്കായി രണ്ടു ലക്ഷം, ഭിന്നശേഷി സൗഹൃദ ഭവനം പദ്ധതി പുനർജനിക്കായി മൂന്ന് ലക്ഷം,

ഹാപ്പിനസ് പാർക്കിനായി 5 ലക്ഷം രൂപ, കളിസ്ഥലം ഏറ്റെടുക്കുന്നതിനായി 25 ലക്ഷം രൂപയും, ബ്ലോക്ക് ഷോപ്പിംഗ് കോംപ്ലക്സിനായി 10 ലക്ഷം, പ്രവാസി സംരംഭ പദ്ധതികൾക്കായി 3 ലക്ഷം, കതിരൂർ കോത്താലമലയിൽ ജൈവ വൈവിധ്യ പാർക്കിനായി 2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഡി.തോമസ്, കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സനൽ, ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ രമേശൻ കണ്ടോത്ത്, കെ.പി ശശിധരൻ, കതിരൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183244/pannur-block-panchayat-presents-annual-budget-for-2024-25-creation-of-water-sufficient-villages-sanitation-priority)