---
title: "മനേക്കരയിൽ കല്യാണ വീട്ടിലെ മാലിന്യം റോഡരികിൽ തള്ളി ; കേസെടുത്ത് പൊലീസ്, പ്രതികളെക്കുറിച്ച് സൂചന"
english_title: "Garbage from the wedding house was dumped on the road in Manekkara;Police have registered a case, information about the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183182/garbage-from-the-wedding-house-was-dumped-on-the-road-in-manekkarapolice-have-registered-a-case-information-about-the-accused"
published_at: "2024-02-09T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5ddb18f34f_Untitled-3_copy.jpg"
keywords: []
---

# മനേക്കരയിൽ കല്യാണ വീട്ടിലെ മാലിന്യം റോഡരികിൽ തള്ളി ; കേസെടുത്ത് പൊലീസ്, പ്രതികളെക്കുറിച്ച് സൂചന

> **Lead Summary:** ***മനേക്കര:*** മനേക്കര കൈരളി ബസ്റ്റോപ്പിന് സമീപത്തെ മിനി എം സി എഫിനടുത്താണ് കല്യാണവീട്ടിലെ മാലിന്യം തള്ളിയത്. കഴിഞ്ഞ ദിവസം രാത്രിയിലെ മറവിലാണ് മാലിന്യം വലിച്ചെറിഞ്ഞത്.

## Article Content

***മനേക്കര:*** മനേക്കര കൈരളി ബസ്റ്റോപ്പിന് സമീപത്തെ മിനി എം സി എഫിനടുത്താണ് കല്യാണവീട്ടിലെ മാലിന്യം തള്ളിയത്. കഴിഞ്ഞ ദിവസം രാത്രിയിലെ മറവിലാണ് മാലിന്യം വലിച്ചെറിഞ്ഞത്.

വാർഡ് അംഗം സന്തോഷ് ഇതു സംബന്ധിച്ച് പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമീപത്തെ സിസി ടിവികൾ പരിശോധിച്ചതിൽ നിന്നും പ്രതികളെക്കുറിച്ചും, വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കർശന നടപടി എടുക്കുമെന്ന് പന്ന്യന്നൂർ പഞ്ചായത്തും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183182/garbage-from-the-wedding-house-was-dumped-on-the-road-in-manekkarapolice-have-registered-a-case-information-about-the-accused)