---
title: "സ്റ്റോക്ക് ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി"
english_title: "Complaint that more than 9 lakhs of rupees have been stolen by saying that they can do stock trading"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/183122/complaint-that-more-than-9-lakhs-of-rupees-have-been-stolen-by-saying-that-they-can-do-stock-trading"
published_at: "2024-02-09T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5b502ea13c_download_(5).jpg"
keywords: []
---

# സ്റ്റോക്ക് ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി

> **Lead Summary:** തളിപ്പറമ്പ്: സ്റ്റോക്ക് ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി ജ്യോതീന്ദ്രനാദ് എന്നയാളുടെ പണമാണ് നഷ്ടമായത്.

## Article Content

തളിപ്പറമ്പ്: സ്റ്റോക്ക് ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശി ജ്യോതീന്ദ്രനാദ് എന്നയാളുടെ പണമാണ് നഷ്ടമായത്.

ഡോക്ടറേറ്റ് നടത്താമെന്നും വിക്ഷേപിച്ചാൽ കൂടുതൽ തുക തിരികെ തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ട്രേഡിങ് അക്കൗണ്ട് ഓപ്പൺ ചെയ്യിപ്പിച്ച് അക്കൗണ്ടിൽ നിന്നും ബാങ്ക് ട്രാൻസാക്ഷൻ വഴിയും എസ് ബി ഐ യോനോ, ജി പേ, ഫെഡ് മൊബൈൽ ആപ്പ് വഴിയും ജനുവരി ഒന്നു മുതൽ 22 ആം തീയതി വരെ പലതവണകളായി 9.7 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/183122/complaint-that-more-than-9-lakhs-of-rupees-have-been-stolen-by-saying-that-they-can-do-stock-trading)