---
title: "ഓൺലൈൻ മാർക്കറ്റിൽ 160 രൂപ ലാഭിക്കാൻ പോയ കണ്ണൂർ സ്വദേശിക്ക് 16 ലക്ഷം നഷ്ടമായി"
english_title: "A native of Kannur who went to save 160 rupees in the online market lost 16 lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182941/a-native-of-kannur-who-went-to-save-160-rupees-in-the-online-market-lost-16-lakhs"
published_at: "2024-02-08T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c48d36cf583_download_(2).jpg"
keywords: []
---

# ഓൺലൈൻ മാർക്കറ്റിൽ 160 രൂപ ലാഭിക്കാൻ പോയ കണ്ണൂർ സ്വദേശിക്ക് 16 ലക്ഷം നഷ്ടമായി

> **Lead Summary:** ******ഓൺലൈൻ ഡെലിവറിയിൽ 160 രൂപ ലാഭിക്കാൻ തട്ടിപ്പുകാരൻ നിർദേശിച്ച വഴിയേപോയ യുവാവിന് 16,34,803 രൂപ നഷ്ടമായി. മാട്ടൂൽ നോർത്തിലെ അവ്വ ഹൗസിൽ വി.എം മുഹമ്മദ് നിയാസിൻ്റെ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. കഴിഞ്ഞ ഡിസംബർ എട്ടിന് നിയാസിൻറെ വാട്‌സ്ആപ്പിൽ വന്ന സന്ദേശത്തോടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം.

## Article Content

******ഓൺലൈൻ ഡെലിവറിയിൽ 160 രൂപ ലാഭിക്കാൻ തട്ടിപ്പുകാരൻ നിർദേശിച്ച വഴിയേപോയ യുവാവിന് 16,34,803 രൂപ നഷ്ടമായി. മാട്ടൂൽ നോർത്തിലെ അവ്വ ഹൗസിൽ വി.എം മുഹമ്മദ് നിയാസിൻ്റെ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. കഴിഞ്ഞ ഡിസംബർ എട്ടിന് നിയാസിൻറെ വാട്‌സ്ആപ്പിൽ വന്ന സന്ദേശത്തോടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം.

ആമസോൺ ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ 160 രൂപ ലാഭിക്കാമെന്നായിരുന്നു മെസേജ്. അതുപ്രകാരം പ്രൊഡക്ട് സെലക്‌ട് ചെയ്‌ത്‌ അയച്ചുകൊടു ത്തു.

പിന്നീട് ടെലഗ്രാം ലിങ്ക് നൽകി പ്രതിഫലം പിൻവലിക്കാനും മറ്റുമായി പലതവണകളിലായി പല അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്. അവസാനമാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പഴയങ്ങാടി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182941/a-native-of-kannur-who-went-to-save-160-rupees-in-the-online-market-lost-16-lakhs)