---
title: "കതിരൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം ;  പരിശോധനയുമായി പോലീസും വനം വകുപ്പും, സ്ഥിരീകരിക്കും വരെ അനാവശ്യ ഭീതി പരത്തരുതെന്ന് പഞ്ചായത്ത്."
english_title: "Rumor has it that a tiger was seen in Katirur;The panchayat should not spread unnecessary fear until the police and forest department confirm with the inspection."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182831/rumor-has-it-that-a-tiger-was-seen-in-katirurthe-panchayat-should-not-spread-unnecessary-fear-until-the-police-and-forest-department-confirm-with-the-inspection"
published_at: "2024-02-08T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3cd21389ee_Untitled-1_copy.jpg"
keywords: []
---

# കതിരൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം ;  പരിശോധനയുമായി പോലീസും വനം വകുപ്പും, സ്ഥിരീകരിക്കും വരെ അനാവശ്യ ഭീതി പരത്തരുതെന്ന് പഞ്ചായത്ത്.

> **Lead Summary:** ***കതിരൂർ: ***കതിരൂരിൽ പുലിയെ കണ്ടെന്ന സന്ദേശം പരന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കതിരൂർ വില്ലേജോപ്പീസിനടുത്ത് ഐഒബിക്ക് സമീപമാണ് പുലിയെ കണ്ടതത്രെ.തുടർന്ന് പൊലീസും, വനംവകുപ്പും പരിശോധന തുടരുകയാണ്.

## Article Content

***കതിരൂർ: ***കതിരൂരിൽ പുലിയെ കണ്ടെന്ന സന്ദേശം പരന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കതിരൂർ വില്ലേജോപ്പീസിനടുത്ത് ഐഒബിക്ക് സമീപമാണ് പുലിയെ കണ്ടതത്രെ.തുടർന്ന് പൊലീസും, വനംവകുപ്പും പരിശോധന തുടരുകയാണ്.

പുലിയുടേതിന് സമാനമുള്ള ജീവിയെ കണ്ടതായി വിവരമുണ്ടെന്നും , എന്നാൽ പുലിയാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നും, അനാവശ്യ ഭീതി പരത്തരുതെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി.പി സനിൽ അറിയിച്ചു. രണ്ടാഴ്ച മുമ്പെ മീത്തലെ ചമ്പാടും പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. വലിയ കാൽപ്പാടുകൾ കണ്ടെത്തിയതും ചർച്ചകൾക്കിടയാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182831/rumor-has-it-that-a-tiger-was-seen-in-katirurthe-panchayat-should-not-spread-unnecessary-fear-until-the-police-and-forest-department-confirm-with-the-inspection)