---
title: "ഭിന്നശേഷി സംവരണം ; നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് കെ. എസ്. ടി. സി."
english_title: "Disability reservation;. to approve the appointments.K.S. T. C."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182665/disability-reservation-to-approve-the-appointmentsks-t-c"
published_at: "2024-02-07T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c32517650ed_Untitled-3_copy.jpg"
keywords: []
---

# ഭിന്നശേഷി സംവരണം ; നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് കെ. എസ്. ടി. സി.

> **Lead Summary:** ***പാനൂർ : ***ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെൻ്റർ (കെ. എസ്. ടി. സി.) പാനൂർ ഉപജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി. എ. കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സർവീസിലുള്ള അധ്യാപകർക്ക് കെ.ടെറ്റ് യോഗ്യതയിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

***പാനൂർ : ***ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെൻ്റർ (കെ. എസ്. ടി. സി.) പാനൂർ ഉപജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി. എ. കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സർവീസിലുള്ള അധ്യാപകർക്ക് കെ.ടെറ്റ് യോഗ്യതയിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ആർജെഡി സംസ്ഥാന സെക്രട്ടറി. പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്‌തു. പി. പി. സുധീർ അധ്യക്ഷത വഹിച്ചു. കെ. കെ. ദാമു മാസ്റ്റർ, എൻ.ധനഞ്ജയൻ, വി. പി. യദുകൃഷ്‌ണ, എംടി.അനിത, എ.പി സിന്തഗി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്. ടി. സി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡൻ്റായി പി പി സുധീറിനെയും, സെക്രട്ടറിയായി എ.പി സിന്തഗിയെയും, ട്രഷററായി കെ.ആശ്രയിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182665/disability-reservation-to-approve-the-appointmentsks-t-c)