---
title: "വന്ദേഭാരതിന് നേരെ കല്ലേറ് ;  വടകര  കണ്ണൂക്കര സ്വദേശി അറസ്റ്റിൽ"
english_title: "Stone pelting at Vandebharat;A native of Vadakara Kannukkara was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182568/stone-pelting-at-vandebharata-native-of-vadakara-kannukkara-was-arrested"
published_at: "2024-02-06T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c258e921b18_Untitled-1_copy.jpg"
keywords: []
---

# വന്ദേഭാരതിന് നേരെ കല്ലേറ് ;  വടകര  കണ്ണൂക്കര സ്വദേശി അറസ്റ്റിൽ

> **Lead Summary:** വടകര****ഇക്കഴിഞ്ഞ ജനുവരി 25ന് ആണ് വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

## Article Content

വടകര****ഇക്കഴിഞ്ഞ ജനുവരി 25ന് ആണ് വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായത്. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കല്ലേറ് കേസുമായി ബന്ധപ്പെട്ട് ആർ.പി.എഫ് പാലക്കാട്‌ ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ കോഴിക്കോട് ആർപിഎഫ് സർക്കിൾ ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാർ, സബ് ഇൻസ്‌പെക്ടർ ടി.എം ധന്യ, എ.എസ്.ഐ മാരായ പി. പി. ബിനീഷ്, എ. നന്ദഗോപാൽ. ഹെഡ് കോൺസ്റ്റബിൾമാരായ എം. ബൈജു, ടി. വിജേഷ്, ഒ.കെ അജീഷ്, ഇ.ഷെമീർ, പി. അബ്ദുൽ സത്താർ, എം.കെ പ്രകാശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182568/stone-pelting-at-vandebharata-native-of-vadakara-kannukkara-was-arrested)