---
title: "കിഴക്കെ ചമ്പാട് കുറിച്ചിക്കര ചോതാർക്കാട് ശ്രീ മന്ത്രമൂർത്തി ക്ഷേത്രം, ചോതാവൂർ നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ  കളിയാട്ട മഹോത്സവത്തിന് തുടക്കമായി."
english_title: "Kaliyatta Mahotsava started at Chotarkad Sri Mantramurthy Temple in East Champat Kurichikara, Chotavur Nalupurakkal Sriporkali Bhagavathy Temple."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182486/kaliyatta-mahotsava-started-at-chotarkad-sri-mantramurthy-temple-in-east-champat-kurichikara-chotavur-nalupurakkal-sriporkali-bhagavathy-temple"
published_at: "2024-02-06T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c201f23b777_Untitled-8_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് കുറിച്ചിക്കര ചോതാർക്കാട് ശ്രീ മന്ത്രമൂർത്തി ക്ഷേത്രം, ചോതാവൂർ നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ  കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

> **Lead Summary:** രാവിലെ കൊടിയേറ്റവും, തുടർന്ന് അഷ്ടമാംഗല്യവും, തിരുവുടയാട സമർപ്പിക്കലും നടന്നു. രാത്രി ശാസ്തപ്പൻ, കാരണവർ, നാഗകന്യക വെള്ളാട്ടങ്ങൾ നടക്കും. ബുധനാഴ്ച പുലർച്ചെ 3.30 ന് ഗുളികൻ തിറ നടക്കും. 6.30ന് കാരണവർ, 9ന് ശാസ്തപ്പൻ, നാഗകന്യക തിറകളും കെട്ടിയാടും.തുടർന്ന് അന്നദാനം.

## Article Content

രാവിലെ കൊടിയേറ്റവും, തുടർന്ന് അഷ്ടമാംഗല്യവും, തിരുവുടയാട സമർപ്പിക്കലും നടന്നു. രാത്രി ശാസ്തപ്പൻ, കാരണവർ, നാഗകന്യക വെള്ളാട്ടങ്ങൾ നടക്കും. ബുധനാഴ്ച പുലർച്ചെ 3.30 ന് ഗുളികൻ തിറ നടക്കും. 6.30ന് കാരണവർ, 9ന് ശാസ്തപ്പൻ, നാഗകന്യക തിറകളും കെട്ടിയാടും.തുടർന്ന് അന്നദാനം.

വൈകീട്ട് 5ന് ശ്രീനാലുപുരക്കൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറും. അഷ്ടമംഗല്യം തിരുവുടയാട സമർപ്പണം എന്നിവക്ക് ശേഷം ഗുളികൻ, കാരണവർ, നാഗഭഗവതി, പേന പോതി വെള്ളാട്ടങ്ങളും, വസൂരി മാല ഭഗവതിയുടെ തോറ്റവും നടക്കും.

രാത്രി 11 മണിയോടെ ശ്രീ പോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് ചോതാർക്കാട് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് വാദ്യമേളങ്ങളോടും, പൂത്തിരികത്തിച്ചും ആഘോഷമാക്കി നാലുപുരയ്ക്കൽ ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ പേനപൊതിയും വസൂരിമാല ഭഗവതിയും നിറഞ്ഞാടി സ്വീകരിക്കുന്ന അപൂർവ്വ മുഹൂർത്തത്തിന് ക്ഷേത്രം സാക്ഷിയാകും.

വ്യാഴാഴ്ച പുലർച്ചെ 4.00 ന് ഗുളികൻ തിറ കാരണവർതിറ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കെട്ടിയാടുന്ന നാഗഭഗവതിയുടെ തിരുമുടി, ശ്രീ പോർക്കലി ഭഗവതിയുടെ തിരുമുടി, പേനപോതി, വസൂരിമാല ഭഗവതിയുടെ തിറ തുടർന്ന് അന്നദാനവുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182486/kaliyatta-mahotsava-started-at-chotarkad-sri-mantramurthy-temple-in-east-champat-kurichikara-chotavur-nalupurakkal-sriporkali-bhagavathy-temple)