---
title: "തലശേരിയിൽ  പത്ര വിതരണക്കാരനായ വയോധികന് നേരെ മുഖം മൂടി സംഘത്തിൻ്റെ അക്രമം ; പരിക്ക്"
english_title: "In Thalassery, an elderly newspaper delivery man was attacked by a masked gang.the injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182318/in-thalassery-an-elderly-newspaper-delivery-man-was-attacked-by-a-masked-gangthe-injury"
published_at: "2024-02-05T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0eb80aab55_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  പത്ര വിതരണക്കാരനായ വയോധികന് നേരെ മുഖം മൂടി സംഘത്തിൻ്റെ അക്രമം ; പരിക്ക്

> **Lead Summary:** തലശേരി: തലശേരിക്കടുത്ത് കൊളശ്ശേരിയിൽ പത്രവിതരണക്കാരനായ വയോധികന് നേരെ മുഖം മൂടി സംഘത്തിൻ്റെ ആക്രമം.

## Article Content

തലശേരി: തലശേരിക്കടുത്ത് കൊളശ്ശേരിയിൽ പത്രവിതരണക്കാരനായ വയോധികന് നേരെ മുഖം മൂടി സംഘത്തിൻ്റെ ആക്രമം.

കളരി മുക്ക് വായനശാലയ്ക്ക് സമീപത്തെ കെ.സുരേന്ദ്ര ബാബു (74) വിന് നേരെയാണ് അക്രമം. പരിക്കേറ്റ സുരേന്ദ്ര ബാബുവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.15ഓടെയാണ് കൊളശ്ശേരിയിൽ ഏജൻ്റും പത്രവിതരണക്കാരനുമായ കെ.സുരേന്ദ്ര ബാബുവിന് നേരെയാണ് പത്രവിതരണം നടത്തുന്നതിനിടെ മുഖം മൂടി സംഘത്തിൻ്റെ അക്രമം ഉണ്ടായത്.

കുന്നിനേരി താഴെ വയലിൽ വച്ച് മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം മരവടി കൊണ്ട് സുരേന്ദ്ര ബാബുവിനെ അക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പരിസരവാസികൾ ഓടി എത്തുന്നതിനിടയിൽ അക്രമികൾ ഓടി രക്ഷപ്പെട്ടു.

ഇതിൽ പെട്ട ഒരാൾ മുഖം മൂടി മാറ്റിയാണ് ഓടിയത്. ഇയാളെ സുരേന്ദ്ര ബാബു തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഇടത് കൈ എല്ലിനും, തുടയെല്ലിനും തലയ്ക്കും പരിക്കേറ്റ ഇദ്ധേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182318/in-thalassery-an-elderly-newspaper-delivery-man-was-attacked-by-a-masked-gangthe-injury)