---
title: "റിപ്പബ്ലിക്ക് ദിന പരേഡിൽ സിആർപിഎഫിൻ്റെ ഭാഗമായി സാഹസിക പ്രകടനം നടത്തിയ എൻ.കെ ജിൻസിക്ക് സ്വീകരണമൊരുക്കി പാനൂർ ജനമൈത്രി പൊലീസ്"
english_title: "Panur Janmaitri Police welcomed NK Ginsi who performed bravely as part of CRPF in the Republic Day Parade."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182278/panur-janmaitri-police-welcomed-nk-ginsi-who-performed-bravely-as-part-of-crpf-in-the-republic-day-parade"
published_at: "2024-02-05T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0ba9c8fd52_Untitled-6_copy.jpg"
keywords: []
---

# റിപ്പബ്ലിക്ക് ദിന പരേഡിൽ സിആർപിഎഫിൻ്റെ ഭാഗമായി സാഹസിക പ്രകടനം നടത്തിയ എൻ.കെ ജിൻസിക്ക് സ്വീകരണമൊരുക്കി പാനൂർ ജനമൈത്രി പൊലീസ്

> **Lead Summary:** **പാനൂർ: **പാനൂർ ജനമൈത്രീ പോലീസിൻ്റെ മത്സര പരിശീലന പരിപാടിയായ ഇൻസൈറ്റ് പരിശീലനം വഴി സി.ആർ.പി.എഫിൽ ജോലി നേടിയ എൻ.കെ ജിൻസിക്ക് പാനൂർ പൗരാവലി സ്വീകരണം നൽകി. സി .ആർ.പി.എ ഫിൻ്റെ 262 അംഗ മോട്ടോർ സൈക്കിൾ സാഹസിക പ്രകടന സംഘമായ യശസ്വിനിയിൽ മോട്ടോർ സൈക്കിൾ സാഹസിക പ്രകടനം ഡൽഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡിനെ വർണ്ണാഭമാക്കിയിരുന്നു.

## Article Content

**പാനൂർ: **പാനൂർ ജനമൈത്രീ പോലീസിൻ്റെ മത്സര പരിശീലന പരിപാടിയായ ഇൻസൈറ്റ് പരിശീലനം വഴി സി.ആർ.പി.എഫിൽ ജോലി നേടിയ എൻ.കെ ജിൻസിക്ക് പാനൂർ പൗരാവലി സ്വീകരണം നൽകി. സി .ആർ.പി.എ ഫിൻ്റെ 262 അംഗ മോട്ടോർ സൈക്കിൾ സാഹസിക പ്രകടന സംഘമായ യശസ്വിനിയിൽ മോട്ടോർ സൈക്കിൾ സാഹസിക പ്രകടനം ഡൽഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡിനെ വർണ്ണാഭമാക്കിയിരുന്നു.

ബസ് സ്റ്റാൻ്റിൽ നിന്ന് ഹൈസ്ക്കൂൾ ഗ്രൗണ്ടിലേക്ക് ഘോഷയാത്രയായി ജിൻസിയെ ആനയിച്ചു. കെ.പി മോഹനൻ എം.എൽ.എ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു.ഡി. വൈ.എസ്.പി വി.വി ബെന്നി മുഖ്യാതിഥിയായി.എ.സി.പി കെ.വിനോദ് കുമാർ ഉപഹാരങ്ങൾ നൽകി.

ഡോ: കെ.വി ശശിധരൻ, കെ.പി പ്രവീൺ, കെ.സി വിഷ്ണു എന്നിവർ സംസാരിച്ചു.ഇ.ബാബു മാസ്റ്റർ സ്വാഗതവും പി.ദേവദാസ് നന്ദിയും പറഞ്ഞു.ജിൻസി പ്രതിവചനം നടത്തി. ഘോഷയാത്രക്ക് രാജു കാട്ടുപുനം, കൗൺസിലർമാരായ നസീല കണ്ടിയിൽ, കെ.പി സാവിത്രി,എസ്.ഐ രാജീവൻ ഒതയോത്ത്, വി.സുരേന്ദ്രൻ, കെ.കെ സുധീർ കുമാർ.കെ .പി യൂസഫ്, കെ.കെ ബാലൻ, കെ.പി സാവിത്രി, ഡോ: എം.കെ മധുസൂദനൻ, വി.പി നാണു മാസ്റ്റർ, സജീവ് ഒതയോത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182278/panur-janmaitri-police-welcomed-nk-ginsi-who-performed-bravely-as-part-of-crpf-in-the-republic-day-parade)