---
title: "കണ്ണൂരിൽ മരംവെട്ട് തൊഴിലാളിക്കു നേരെ ആസിഡാക്രമണം"
english_title: "Acid attack on logging worker in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182235/acid-attack-on-logging-worker-in-kannur"
published_at: "2024-02-05T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c09285414cd_65c0918f8f43c_kannur.jpg"
keywords: []
---

# കണ്ണൂരിൽ മരംവെട്ട് തൊഴിലാളിക്കു നേരെ ആസിഡാക്രമണം

> **Lead Summary:** ക***ണ്ണൂർ: ***കണ്ണൂർ ചെറുപുഴയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പില്‍ രാജേഷിന്റെ മുഖത്താണു ആസിഡ് ഒഴിച്ചത്.

## Article Content

ക***ണ്ണൂർ: ***കണ്ണൂർ ചെറുപുഴയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. പ്രാപ്പൊയിൽ പെരുന്തടത്തെ തോപ്പില്‍ രാജേഷിന്റെ മുഖത്താണു ആസിഡ് ഒഴിച്ചത്.

രാജേഷ് വീട്ടില്‍ കസേരയില്‍ ഇരുന്നു പത്രം വായിക്കുന്നതിനിടെ ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിച്ച അക്രമി ഉടൻ ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം വെട്ടു തൊഴിലാളിയാണ് രാജേഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182235/acid-attack-on-logging-worker-in-kannur)