---
title: "വടകര മുയിപ്പൊത്ത് പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "An unidentified body found in the Vadakara Muipoth river has been identified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182197/an-unidentified-body-found-in-the-vadakara-muipoth-river-has-been-identified"
published_at: "2024-02-05T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c077ea35d1a_download_(3).jpg"
keywords: []
---

# വടകര മുയിപ്പൊത്ത് പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** ***വടകര: *** വടകര ചാനിയംകടവ് പുഴയിൽ പ്രാണി മുണ്ടക്കൽഭാഗത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൂത്താളി പാറപ്പുറത്ത് ലാലു ആണ് മരിച്ചത്.

## Article Content

***വടകര: *** വടകര ചാനിയംകടവ് പുഴയിൽ പ്രാണി മുണ്ടക്കൽഭാഗത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൂത്താളി പാറപ്പുറത്ത് ലാലു ആണ് മരിച്ചത്.

ഇന്നു രാവിലെയാണ് ചാനിയംകടവ് മുയിപ്പൊത്ത് പൊറാള്ളിൽ കടവത്ത് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്താണ് മലർന്ന് കിടന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മേപ്പയൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182197/an-unidentified-body-found-in-the-vadakara-muipoth-river-has-been-identified)