---
title: "കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി പെരിങ്ങത്തൂർ സ്വദേശി  പിടിയിൽ."
english_title: "A native of Peringathur arrested with brown sugar in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182180/a-native-of-peringathur-arrested-with-brown-sugar-in-kannur"
published_at: "2024-02-05T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c06dc360cd5_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി പെരിങ്ങത്തൂർ സ്വദേശി  പിടിയിൽ.

> **Lead Summary:** ***പെരിങ്ങത്തൂർ: ***41ഗ്രാം ബ്രൗൺ ഷുഗറുമായി കരിയാട് പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ബാഷിത്തിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ് പരിസരത്ത് നടന്ന റെയ്‌ഡിലാണ് ബ്രൗൺഷുഗർ പിടികൂടിയത്. കണ്ണൂർ എ.സി.പി കെ.വി. വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

## Article Content

***പെരിങ്ങത്തൂർ: ***41ഗ്രാം ബ്രൗൺ ഷുഗറുമായി കരിയാട് പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ബാഷിത്തിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ് പരിസരത്ത് നടന്ന റെയ്‌ഡിലാണ് ബ്രൗൺഷുഗർ പിടികൂടിയത്. കണ്ണൂർ എ.സി.പി കെ.വി. വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ടൗൺ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182180/a-native-of-peringathur-arrested-with-brown-sugar-in-kannur)