---
title: "വിവാഹ മോചിതയെ കൊല്ലുമെന്ന് ഭീഷണി ; കൂത്തുപറമ്പ് സ്വദേശിയായ മുൻ ഭർത്താവിനെതിരെ കേസ്"
english_title: "Threat to kill divorcee;A case against the ex-husband, a native of Koothuparamp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/182035/threat-to-kill-divorceea-case-against-the-ex-husband-a-native-of-koothuparamp"
published_at: "2024-02-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf35e155c98_download.jpg"
keywords: []
---

# വിവാഹ മോചിതയെ കൊല്ലുമെന്ന് ഭീഷണി ; കൂത്തുപറമ്പ് സ്വദേശിയായ മുൻ ഭർത്താവിനെതിരെ കേസ്

> **Lead Summary:** ***കൂത്തുപറമ്പ്: *** വിവാഹ മോചനം നേടിയ യുവതിയെ വീട്ടിൽ കയറി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുൻ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

***കൂത്തുപറമ്പ്: *** വിവാഹ മോചനം നേടിയ യുവതിയെ വീട്ടിൽ കയറി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുൻ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

ഇരിട്ടി കോളിക്കടവിലെ ചെട്ടിവളപ്പിൽ അജിതയുടെ (34) പരാതിയിൽ കൂത്തുപറമ്പ് എരുവട്ടിയിലെ റിജുവിനെതിരെയാണ് ഇരിട്ടി പോലീസ് കേസെടുത്തത്. കഴിഞ്ഞ ഒന്നിനാണ് ഭീഷണിപ്പെടുത്തിയതത്രെ. നേരത്തെ ഇവർ തമ്മിൽ വിവാഹ മോചിതരായതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/182035/threat-to-kill-divorceea-case-against-the-ex-husband-a-native-of-koothuparamp)