---
title: "പാനൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പാലത്തായി യുപി സ്കൂളിൽ സംഘടിപ്പിച്ച  സർഗോത്സവം പുത്തൻ അനുഭവമായി"
english_title: "The Sargotsavam organized by Panur Upazila Vidyarangam Kala Sahitya Vedi at Palattai UP School was a new experience."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181937/the-sargotsavam-organized-by-panur-upazila-vidyarangam-kala-sahitya-vedi-at-palattai-up-school-was-a-new-experience"
published_at: "2024-02-03T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be43a1f4186_Untitled-4_copy.jpg"
keywords: []
---

# പാനൂർ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ പാലത്തായി യുപി സ്കൂളിൽ സംഘടിപ്പിച്ച  സർഗോത്സവം പുത്തൻ അനുഭവമായി

> **Lead Summary:** പാലത്തായി യുപി സ്കൂളിൽ നടന്ന സർഗോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു. സർഗോത്സവം പാനൂർ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് ഉദ്ഘാടനം ചെയ്തു. പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് അധ്യക്ഷനായി. പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യ പ്രഭാഷണം നടത്തി.

## Article Content

പാലത്തായി യുപി സ്കൂളിൽ നടന്ന സർഗോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു. സർഗോത്സവം പാനൂർ വൈസ് ചെയർപേഴ്സൻ പ്രീതാ അശോക് ഉദ്ഘാടനം ചെയ്തു. പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് അധ്യക്ഷനായി. പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് കൗൺസിലർമാരായ സുഖില, സജിത അനീവൻ, വിദ്യാരംഗം കൺവീനർ കെ എം സുനലൻ, എച്ച്.എം ഫോറം സെക്രട്ടറി എം പി വിനോദൻ, അക്കാദമിക് കൗൺസിൽ സെക്രട്ടറി വി.എൻ രൂപേഷ്, പിടിഎ പ്രസിഡണ്ട് സജീവ് ഒതയോത്ത് ടി.അരുൺ കുമാർ, എം പി ടി എ പ്രസി. ഫൗസിയ, സ്റ്റാഫ് സെക്രട്ടറി, രജീഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി.ബിജോയ് സ്വാഗതവും വിദ്യാരംഗം സ്കൂൾ കൺവീനർ റോഷ്നി നന്ദിയും പറഞ്ഞു.

പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പൂർവ വിദ്യാർത്ഥികളായ കുനിയിൽ റഫീക്ക്, വി.കെ ബിജി എന്നിവർക്ക് ചടങ്ങിൽ സ്നേഹാദരം നൽകി. കൂത്തുപറമ്പിൽ ഒട്ടോ തീപ്പിടിച്ച് മരണപ്പെട്ട അഭിലാഷിൻ്റെ മകൻ ഇഷാൻ അഭിലാഷിനും, കുടുംബത്തിനും പാലത്തായി യുപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച 1.8 ലക്ഷം രൂപ പാനൂർ എ ഇ ഒ ബൈജു കേളോത്ത് കൈമാറി. നാടകസിനിമാതാരം രാജേന്ദ്രൻ തായാട്ട്, പ്രമുഖ സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181937/the-sargotsavam-organized-by-panur-upazila-vidyarangam-kala-sahitya-vedi-at-palattai-up-school-was-a-new-experience)