---
title: "ഗൾഫിൽ നിന്നും അവധിക്ക്  നാട്ടിലെത്തിയതിന്റെ പിറ്റേന്ന് കതിരൂർ സ്വദേശിയായ   യുവാവ് തലശേരിയിൽ  റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ."
english_title: "A young man from Kathirur was found dead on the railway track in Thalassery a day after returning home from the Gulf for vacation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181905/a-young-man-from-kathirur-was-found-dead-on-the-railway-track-in-thalassery-a-day-after-returning-home-from-the-gulf-for-vacation"
published_at: "2024-02-03T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be1df983ca0_Untitled-5_copy.jpg"
keywords: []
---

# ഗൾഫിൽ നിന്നും അവധിക്ക്  നാട്ടിലെത്തിയതിന്റെ പിറ്റേന്ന് കതിരൂർ സ്വദേശിയായ   യുവാവ് തലശേരിയിൽ  റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ.

> **Lead Summary:** **കതിരൂർ: ** ഗൾഫിൽ നിന്നും അവധിക്ക് വീട്ടിലെത്തിയ കതിരൂർ സ്വദേശിയായ യുവാവിനെ പിറ്റേ ദിവസം തലശേരിയിലെ റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ നാലേ ഒന്ന് മമ്മാലി മുക്കിനടുത്ത ബൈത്തുൽ സുഹറയിൽ ജിയാദാ ണ് മരണപ്പെട്ടത്.

## Article Content

**കതിരൂർ: ** ഗൾഫിൽ നിന്നും അവധിക്ക് വീട്ടിലെത്തിയ കതിരൂർ സ്വദേശിയായ യുവാവിനെ പിറ്റേ ദിവസം തലശേരിയിലെ റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ നാലേ ഒന്ന് മമ്മാലി മുക്കിനടുത്ത ബൈത്തുൽ സുഹറയിൽ ജിയാദാ ണ് മരണപ്പെട്ടത്.

ഷാർജയിൽ എയർ കണ്ടിഷന്റ് മെക്കാനിക്കാണ് ജിയാദ്. ഈ മാസം 1 നാണ് അവധിയിൽ വന്നത്. രണ്ടിന് സന്ധ്യക്ക് ഏഴ് മണിയോടെയാണ് പുതിയ ബസ് സ്റ്റാന്റ് പച്ചക്കറി മാർക്കറ്റിന് പിറകിലായുള്ള പാളത്തിൽ മൃതദേഹം കണ്ടത്. വസ്ത്രത്തിൽ നിന്നും ലഭിച്ച മൊബൈൽ ഫോണിലെ നമ്പറിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞത്.

തലശ്ശേരി പോലിസെത്തി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കതിരൂരിലെ മജീദിന്റെയും ഫാത്തിമയുടേയും മകനാണ്. സഹോദരങ്ങൾ. ജിഫാദ്, ജുനൈദ്, മാജിദ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181905/a-young-man-from-kathirur-was-found-dead-on-the-railway-track-in-thalassery-a-day-after-returning-home-from-the-gulf-for-vacation)