---
title: "ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് നഷ്ടമായത് അഞ്ചര ലക്ഷം"
english_title: "online fraud;The Thalassery native lost five and a half lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181836/online-fraudthe-thalassery-native-lost-five-and-a-half-lakhs"
published_at: "2024-02-03T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bde8025732b_download_(9).jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് നഷ്ടമായത് അഞ്ചര ലക്ഷം

> **Lead Summary:** ***തലശേരി: ***തലശേരിയിൽ ഓൺലൈൻ വഴി പാർടൈം ജോലി ചെയ്‌ത് വൻതുക കമ്മീഷൻ നേടാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 5,39,890 രൂപ തട്ടിയെടുത്ത അജ്ഞാതനെതിരേ പോലീസ് കേസെടുത്തു.

## Article Content

***തലശേരി: ***തലശേരിയിൽ ഓൺലൈൻ വഴി പാർടൈം ജോലി ചെയ്‌ത് വൻതുക കമ്മീഷൻ നേടാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 5,39,890 രൂപ തട്ടിയെടുത്ത അജ്ഞാതനെതിരേ പോലീസ് കേസെടുത്തു.

ഇല്ലത്തുതാഴെ സ്വദേശിനി കെ.ടി.അമൃതയുടെ പരാതിയി ലാണ് തലശേരി പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 19 മുതൽ 24 വരെ പല തവണകളിലായി യു.പി.ഐ.ഐ.ഡി വഴി പണം കൈമാറി വഞ്ചിതയായെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181836/online-fraudthe-thalassery-native-lost-five-and-a-half-lakhs)