---
title: "ഗാന്ധിയൻ സേവാ പുരസ്കാരം നാദാപുരം സ്വദേശി  അനു  പാട്യംസിന് അർഹതയ്ക്കുള്ള അംഗീകാരം ; പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് കൈമാറി"
english_title: "Anu Patiyams, a native of Nadapuram, was recognized for his Gandhian Seva Award;Renowned director Adoor Gopalakrishnan presented the award"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/181569/anu-patiyams-a-native-of-nadapuram-was-recognized-for-his-gandhian-seva-awardrenowned-director-adoor-gopalakrishnan-presented-the-award"
published_at: "2024-02-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcb4f46f29b_Untitled-8_copy.jpg"
keywords: []
---

# ഗാന്ധിയൻ സേവാ പുരസ്കാരം നാദാപുരം സ്വദേശി  അനു  പാട്യംസിന് അർഹതയ്ക്കുള്ള അംഗീകാരം ; പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അവാർഡ് കൈമാറി

> **Lead Summary:** തിരുവനന്തപുരത്തെ മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷി ദിനചടങ്ങിൽ ഗാന്ധിയൻ സേവാ പുരസ്കാരം മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് അനു പാട്യംസിന്.

## Article Content

തിരുവനന്തപുരത്തെ മഹാത്മാ ഗാന്ധി മെമ്മോറിയൽ നാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷി ദിനചടങ്ങിൽ ഗാന്ധിയൻ സേവാ പുരസ്കാരം മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് അനു പാട്യംസിന്.

അടൂർ ഗോപാലകൃഷ്ണൻ അവാർഡും സമ്മാനത്തുകയായ 11,111 രൂപയും നൽകി. കാർഷിക മേഖല, ഗാന്ധി ദർശനം കുട്ടികളിലും ഗ്രാമജനതയിലേക്കും, വഴിവിളക്കുകൾ പുന:സ്ഥാപിക്കൽ, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തൽ, കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ, മാലിന്യ മുക്തമായ തെളിമയാർന്ന ഗ്രാമം, ലഹരി മുക്ത പദ്ധതിയായ വെളിച്ചം, കാട് വെട്ടിത്തെളിച്ച് വൃത്തിയുള്ള വഴികളുടെ നിർമ്മാണം

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തൽ, വായനയിലേക്ക് നയിക്കുന്ന ലൈബ്രറികൾ, ഭിന്നശേഷിക്കാരുടെ വിവിധ കർമ്മപദ്ധതികൾ, കുടുംബശ്രീ പോലുള്ളവയിലെ വിവിധ ക്ലാസുകാൾ, ദിനാചരണങ്ങൾ സംഘടിപ്പിക്കൽ, വിവിധ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കുവാൻ ഗ്രാമീണർക്ക് വേണ്ടിയുള്ള സേവനം, ഗ്രാമ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ അങ്കണവാടി, ബാലവാടി, ഭിന്നശേഷി കലോത്സവങ്ങൾ നടത്തുന്നതിൽ പ്രധാനപങ്ക്,

എന്റൊസൾഫാനെതിരെയുള്ള പ്രചരണം, ഗ്രാമീണർക്കിടയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്ക് നേതൃത്വം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം നൽകിയതെന്ന് വിധികർത്താക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/181569/anu-patiyams-a-native-of-nadapuram-was-recognized-for-his-gandhian-seva-awardrenowned-director-adoor-gopalakrishnan-presented-the-award)