(www.panoornews.in) വയനാട് മാനന്തവാടി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കർണാടകയിൽ നിന്നാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതെന്നാണ് സൂചന. മാനന്തവാടി പായോട് ആണ് പുലർച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്.
വനം വകുപ്പും പൊലീസും ചേർന്ന് കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു. കാട്ടാന മാനന്തവാടി പട്ടണത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രത നിർദേശം നൽകി.
എടവക പഞ്ചായത്തിലെ പായോടിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി പട്ടണത്തിലേയ്ക്ക് എത്തുകയായിരുന്നു. നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടതായാണ് വിവരം. നിലവിൽ ആന മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആർടിസി ഗ്യാരേജിൽ സമീപത്തേക്ക് നീങ്ങിയ ആന മാനന്തവാടി കോടതി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്
Wild animals have descended on Mananthwadi residential area;Warning to local residents, prohibitory order